അഹമ്മദാബാദ്:[www.malabarflash.com] നാണംകുണുങ്ങി തോഴിമാര്‍ക്കൊപ്പം കതിര്‍മണ്ഡപത്തില്‍ എത്തുന്ന നവവധുവിനെയാണ് സാധാരണയായി കാണാറുള്ളത്. എന്നാലിതാ ഒരു ന്യൂജെന്‍ മണവാട്ടിയുടെ സിനിമാസ്‌റ്റൈല്‍ അരങ്ങേറ്റം.
വിവാഹവേദിയിലേക്ക് വിപണിയിലെ പുതിയ മോഡല്‍ ബുള്ളറ്റ് ഓടിച്ചു കൊണ്ടെത്തിയ വധുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. അഹമ്മദാബാദിലാണു സംഭവം.
26 കാരിയായ അയിഷ ഉപാധ്യായ എന്ന കംപ്യൂട്ടര്‍ സയന്‍സ് പ്രൊഫസറാണ് വിവാഹവേദിയിലേക്ക് ബുള്ളറ്റ് ഓടിച്ച് എത്തിയത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

തന്റെ 13ാം വയസ്സുമുതല്‍ അയിഷ ബൈക്ക് ഓടിക്കുന്നയാളാണ്. സ്വന്തമായി ഒരു ബൈക്കര്‍ ഗ്രൂപ്പും അയിഷക്കുണ്ട്. തനിക്ക് ബുള്ളറ്റ് ഇഷ്ടമായതിനാല്‍ താന്‍ തന്നെയാണ് രക്ഷിതാക്കളോട് വിവാഹവേദിയിലേക്ക് ബുള്ളറ്റ് ഓടിച്ച് വരാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞതെന്ന് അയിഷ പറഞ്ഞു.
വരന്‍പോലും വിവാഹവേദിയില്‍ വച്ചാണ് ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തതെന്നാണു റിപ്പോര്‍ട്ടുകള്‍. അയിഷയെ വിവാഹം കഴിക്കുന്ന ബിസിനസുകാരനായ ലോകിക് ബൈക്ക് ഓടിക്കാന്‍ അറിയാത്ത ആളാണെന്നതും കൗതുകമായി.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment