Latest News

അച്ഛന്റെയും മകന്റെയും മരണത്തില്‍ കലാശിച്ചത് പ്രണയത്തെച്ചൊല്ലിയുള്ള തര്‍ക്കം

തിരുവനന്തപുരം:[www.malabarflash.com] മകന്റെ പ്രണയത്തെ കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് അച്ഛന്‍ കാര്‍ പാറമടയിലേക്ക് ഓടിച്ചിറക്കി. പോത്തന്‍കോട്ട് രാവിലെ ആറു മണിയോടെയാണ് സംഭവം. മകന്‍ അയണിമൂട് തിരുവാതിരയില്‍ അഖിലിന്റെ ജഡം കണ്ടെത്തി. ലോട്ടറി വകുപ്പ് ജീവനക്കാരനായ അച്ഛന്‍ വേണുവിനായി തിരച്ചില്‍ തുടരുന്നു. അഖിലിന്റെ പ്രണയത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ദുരന്തത്തിനു കാരണമായത്.

രാവിലെ ആറുമണിയോടെയാണ് പ്ലാമൂട് ചിട്ടിക്കരയിലെ പാറക്കുളത്തിലേക്ക് കാര്‍ പതിച്ചത്. സാവധാനം വന്ന കാര്‍ പെട്ടെന്ന് നൂറടിയോളം താഴ്ചയുള്ള കുളത്തിലേക്ക് മറിയുകയായിരുന്നു. കാറില്‍ രണ്ടുപേരുള്ളതായി സമീപത്തുള്ളവര്‍ കണ്ടിരുന്നെങ്കിലും ആരാണന്ന് വ്യക്തമായിരുന്നില്ല. ആഴമുള്ളതിനാല്‍ തിരച്ചിലും എളുപ്പമായിരുന്നില്ല. ഏറെനേരത്തെ ശ്രമത്തിനൊടുവില്‍ കാറിന്റ നമ്പര്‍ പ്ലേറ്റ് കണ്ടെത്തിയതോടെയാണ് വാഹനത്തിലുള്ളത് വേണുവും മകനുമാണന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അഖിലിന്റ മൃതദേഹം കണ്ടെടുത്തു. കാറും പുറത്തെടുത്തിട്ടുണ്ട്.

അഖിലിന്റെ പ്രണയബന്ധത്തെ ചൊല്ലി ഇരുവരും തമ്മില്‍ കഴിഞ്ഞദിവസം വഴക്കുണ്ടായിരുന്നു. ജോലി ചെയ്യുന്ന ഓഫീസിലെത്തി ബഹളമുണ്ടാക്കുമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വേണുവിനെ ഭീഷണിപ്പെടുത്തിയതായും പറയുന്നുണ്ട്. ഇതേത്തുടര്‍ന്ന് രാവിലെ ബന്ധുവീട്ടില്‍ പോകാനെന്ന് പറഞ്ഞ് മകനെയും കൂട്ടി വേണു കാറെടുത്ത് പോരുകയായിരുന്നു. രണ്ടുപേരുടേയും ഫോട്ടോയും മേശപ്പുറത്ത് എടുത്തുവച്ചിരുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.