ദുബായ്:[www.malabarflash.com] പുതുവത്സര ആഘോഷത്തിന് ഒരുങ്ങി നില്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് സമീപം വന്‍ അഗ്നിബാധ. ബുര്‍ജ് ഡൗണ്‍ ടൗണിന് സമീപമുള്ള ബഹുനില ഹോട്ടല്‍ സമുച്ചയമായ ഡൗണ്‍ ടൗണ്‍ അഡ്രസ് പാലസ് ഹോട്ടലിനാണ് വ്യാഴാഴ്ച രാത്രി 9.30 ഓടെ തീ പിടിച്ചത്. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
ഹോട്ടലിന്റെ താഴത്തെ നില മുതല്‍ മുകളില്‍ വരെ തീ ആളിപ്പടര്‍ന്നിട്ടുണ്ട്. ബുര്‍ജ് ഖലീഫയില്‍ രാത്രി 12 മണിക്ക് നടക്കാനിരിക്കുന്ന വെടിക്കെട്ട് കാണാനായി 10 ലക്ഷത്തോളം പേര്‍ ഡൗണ്‍ ടൗണ്‍ പരിസരത്ത് കൂടി നില്‍ക്കുന്നതിനിടെയാണ് തീ പിടുത്തം.
ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി അഗ്നിശമന സേനാ വാഹനങ്ങള്‍ ഡൗണ്‍ടൗണ്‍ ഭാഗത്തേക്ക് കുതിച്ചിട്ടുണ്ട്. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി റോഡ് ബ്ലോക്കായതിനാല്‍ വാഹനങ്ങള്‍ക്ക് തീ പിടുത്തമുണ്ടയ സ്ഥലത്തേക്ക് എത്താന്‍ കഴിയുന്നില്ല. ഹോട്ടലിലെ താമസക്കാരെ ഒഴിപ്പിക്കുന്നുണ്ട്. ഹോട്ടലില്‍ എത്ര താമസക്കാരുണ്ടെന്ന് വ്യക്തമല്ല. ആര്‍ക്കും പരിക്കേറ്റതായും ഇതുവരെ റിപ്പോര്‍ട്ടില്ല.
ലോകം ഉറ്റുനോക്കുന്ന പുതുവത്സര ആഘോഷമായിരുന്നു ബുര്‍ജ് ഖലീഫയിലേത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറ് വെടിക്കെട്ട് വിദഗ്ധരാണ് ബുര്‍ജ് ഖലീഫയിലെ വെടിക്കെട്ട് ഗംഭീരമാക്കാന്‍ അണിയറയിലുള്ളത്. 409 ഭാഗങ്ങളില്‍ നിന്ന് വര്‍ണവെളിച്ചം തൂകി വെടിമരുന്നുകള്‍ പൊട്ടിത്തെറിക്കും. കംപ്യൂട്ടര്‍ നിയന്ത്രിത വെടിക്കെട്ടിനായി 70കിലോമീറ്റര്‍ നീളമുള്ള കേബിളുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ആറ് മാസം നീണ്ട പഠനങ്ങള്‍ക്കും പരീക്ഷണങ്ങളും ഒരുക്കങ്ങള്‍ക്കും ശേഷമാണ് പുതുവര്‍ഷാഘോഷത്തിനായുള്ള സാമഗ്രികള്‍ ബുര്‍ജിലെത്തിച്ചത്.
രണ്ട് മാസമായി ബുര്‍ജില്‍ വെടിക്കെട്ടുകള്‍ സ്ഥാപിക്കുന്ന തിരക്കിലായിരുന്നു പണിക്കാര്‍. 1.6ടണ്‍ വെടിമരുന്നാണ് 2016നെ വരവേല്‍ക്കാന്‍ ഉപയോഗിക്കുന്നത്. വെടിക്കെട്ടിന് അകമ്പടിയായ എല്‍.ഇ.ഡി സ്‌ക്രീനുകളില്‍ വിവിധ ദൃശ്യങ്ങളും പതിയും.ഇതിനായി 3,75,000ത്തിലധികം എല്‍.ഇ.ഡി. ലൈറ്റുകളുടെ കൂട്ടമുണ്ട്. ഇതിനായി 51,000ലധികം പിക്‌സലുകളും ഉപയോഗിച്ചിട്ടുണ്ട്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment