Latest News

നിഴല്‍ തീരുന്നിടം, ഡോക്യുമെന്ററി ചിത്രീകരണം ആരംഭിച്ചു

ദുബൈ:[www.malabarflash.com] ഇന്ത്യാ രാജ്യം പ്രവാസി ‘ഭാരതീയ പുരസ്‌കാരം നല്‍കി ആദരിച്ച അഷ്‌റഫ് താമരശേരിയുടെ ജീവിതത്തെയും കര്‍മ മേഖലയെയും ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുന്ന നിഴല്‍ തീരുന്നിടം ഡോക്യുമെന്ററിയുടെ ചിത്രീകരണം നാട്ടിലും ഗള്‍ഫിലുമായി പൂരോഗമിക്കുന്നു.

ലോകത്തിന്റെ വിവിധ ‘ഭാഗങ്ങളിലേക്ക് മുവ്വായിരത്തോളം മൃതദേഹങ്ങള്‍ യാതൊരു പ്രതിഫലവും കാംക്ഷിക്കാതെ കയറ്റി അയച്ച അഷ്‌റഫ് താമരശേരിയുടെ നിസ്വാര്‍ത്ഥ സേവനപ്രവര്‍ത്തനങ്ങള്‍ യു.എ.ഇയില്‍ വസിക്കുന്ന ജനങ്ങള്‍ ഒന്നടങ്കം അംഗീകരിച്ചതാണ്. ഇന്ത്യയുടെ വിശിഷ്യാ കേരളീയ സമൂഹത്തിന്റെ യശസ്സുയര്‍ത്തിപ്പിടിച്ച് സേവന രംഗത്ത് ഒറ്റയാള്‍ പോരാട്ടംനടത്തുന്ന അഷ്‌റഫ് താമരശേരിയുടെ ജീവിതം പകര്‍ത്തുന്ന ചിത്രം മലയാളത്തിനു പുറമെ അറബിയിലും ഇംഗ്‌ളീഷിലും ഡബ്ബ് ചെയ്യുന്നുണ്ട്.
റിജന്‍സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എ.പി.ശംസുദ്ധീന്‍ ബിന്‍ മുഹിയുദീന്‍ സ്വിച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. രചനയും സംവിധാനാവും നിര്‍വഹിക്കുന്ന അമ്മാര്‍ കിഴുപറമ്പ്, അഷ്‌റഫ് താമരശ്ശേരി, കാമറാമാന്‍ അഷ്‌റഫ് അലി, ഓപണ്‍ പേജ് സി.ഇ.ഒയും ഡോകുമെന്ററി നിര്‍മ്മാതാവുമായ ഫൈസല്‍ മേലടി, ഗള്‍ഫ് മെയില്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് ഇ.കെ. ദിനേശന്‍, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

ജനുവരി 28 നു ദുബൈ ഖിസൈസ് ന്യൂ വേള്‍ഡ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ലയം 2016 ല്‍ ആദ്യ പ്രദര്‍ശനം നടക്കും.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.