Latest News

കുടുംബത്തിന്റെ ഐശ്വര്യത്തിനായി പതിനാലുകാരനെ ബലി നല്‍കിയ പിതാവ് അറസ്റ്റില്‍

റായ്ഗഡ്:[www.malabarflash.com] കുടുംബത്തിന്റെ ഐശ്വര്യത്തിനായി പതിനാലുകാരനെ ബലി നല്‍കിയ പിതാവ് അറസ്റ്റിലായി. ഛത്തീസ്ഗഡിലെ റായ്ഗഡിലണു സംഭവം. കൃത്യത്തിനു ശേഷം ഒളിവില്‍ പോയ പിതാവ് രണ്‍വിജയ് ഭാരതിയെ സ്വദേശമായ യുപിയിലെ അസംഗഡ് ജില്ലയില്‍നിന്നാണു പിടികൂടിയത്.

കഴിഞ്ഞ ദിവസം റായ്ഗഡ് ജില്ലയിലെ ഗോര്‍ഖ ഗ്രാമത്തില്‍ പതിനാലുകാരന്റെ ശിരസില്ലാത്ത ഉടല്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു രണ്‍വിജയ് പിടിയിലായത്. തന്റെ മകന്‍ ചന്ദനെ ബലി നല്‍കിയതായി ഇയാള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. സംഭവസ്ഥലത്തു നിന്നു ബലികര്‍മത്തിന് ഉപയോഗിച്ച വസ്തുക്കളും മൂര്‍ച്ചയേറിയ ആയുധങ്ങളും പോലീസ് കണ്ടെടുത്തു. ഒഴിഞ്ഞ മദ്യക്കുപ്പിയും സ്ഥലത്തുനിന്നു ലഭിച്ചിട്ടുണ്ട്.

ജിന്‍ഡാല്‍ സ്റ്റീല്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്ന രണ്‍വിജയ് പത്തു വര്‍ഷം മുമ്പാണു് റായ്ഗഡില്‍ താമസമാക്കിയത്. പിന്നീട് ഇയാള്‍ കോണ്‍ട്രാക്ടറായി സ്വന്തം ജോലി ആരംഭിച്ചെങ്കിലും കനത്ത നഷ്ടമുണ്ടായി. തന്റെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കു കാരണം ചില ദുഷ്ടാത്മാക്കളാണെന്നു രണ്‍വിജയ് വിശ്വസിച്ചു. ആ ഗ്രാമത്തില്‍ മന്ത്രവാദം പതിവുസംഭവമായിരുന്നു. അങ്ങനെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തന്റെ മകനെ ബലികഴിക്കാന്‍ അയാള്‍ തീരുമാനിച്ചു. സംഭവദിവസം രാത്രി മകനെയുമായി ഗോര്‍ഖ ഗ്രാമത്തിനു സമീപമെത്തിയ രണ്‍വിജയ് അവിടെ വച്ച് കര്‍മങ്ങള്‍ നടത്തിയ ശേഷം ചന്ദന്റെ ശിരസറക്കുകയായിരുന്നു.

രണ്‍വിജയിന്റെ ആറു മക്കളില്‍ നാലാമനായിരുന്നു ചന്ദന്‍. സംഭവത്തിനു ശേഷം രണ്‍വിജയ് അസംഗഡിലേക്കു കടന്നു. കൊലപാതകത്തിനു മുമ്പ് ഭാര്യയെയും മറ്റു മക്കളെയും ഇയാള്‍ അങ്ങോട്ട് അയച്ചിരുന്നുവെന്നു റായ്ഗഡ് പോലീസ് സൂപ്രണ്ട് സഞ്ജീവ് ശുക്ല അറിയിച്ചു. രണ്‍വിജയിനെതിരേ ഇന്ത്യന്‍ ശിക്ഷാനിയമം 302, 201 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.