ഷാര്‍ജ:[www.malabarflash.com] ഷാര്‍ജയില്‍ കണ്ണൂര്‍ സ്വദേശിക്ക് വധ ശിക്ഷ വിധിച്ചു. കണ്ണൂര്‍ കൊളച്ചേരി കമ്പില്‍ പള്ളിപ്പറമ്പ് സ്വദേശി കൈതപ്പുറത്ത് അബ്ദുല്‍ ബാസിത്തിനെയാണ് വധശിക്ഷ വിധിച്ചത്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
തലശ്ശേരി കടവത്തൂര്‍ സ്വദേശിയും ഷാര്‍ജ അസ്ഹര്‍ അല്‍ മദീന ട്രേഡിങ് സെന്റര്‍ മാനേജറുമായ അടിയോടത്ത് അബൂബക്കറിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. വ്യാഴാഴ്ചയാണ് കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്.
ഷാര്‍ജ വ്യവസായ മേഖല 10ലെ ഖാന്‍സാഹിബ് കെട്ടിടത്തില്‍ 2013 സെപ്റ്റംബര്‍ ആറിന് രാത്രി 12.15നാണ് അബൂബക്കര്‍ കൊലചെയ്യപ്പെട്ടത്. ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ഒന്നേകാല്‍ ലക്ഷം ദിര്‍ഹം തട്ടിയെടുക്കാനായിരുന്നു കൊലനടത്തിയത്. ഇതേ സ്ഥാപനത്തിലെ റെഡിമെയ്ഡ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ബാസിത്ത്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment