കൊച്ചി: സിനിമ റിലീസ് ആകുംമുമ്പേ വൈറലായ ‘ഒരു അഡാറ് ലവ്’ സിനിമയിലെ വിവാദമായ ‘മാണിക്യമലരായ പൂവി...’ എന്ന് തുടങ്ങുന്ന ഗാനം പിൻവലിക്കില്ലെന്ന് അണിയറ പ്രവർത്തകർ. പരാതികളെത്തുടർന്ന് ഗാനരംഗം പിൻവലിക്കുമെന്ന് നേരത്തേ അണിയറപ്രവർത്തകർതന്നെ സൂചന നൽകിയിരുന്നു. എന്നാൽ, പിന്നീട് പാട്ടിന് ലഭിക്കുന്ന പിന്തുണ കണക്കിലെടുത്ത് ഇവർ തീരുമാനം മാറ്റുകയായിരുന്നു.[www.malabarflash.com]
ഗാനം പ്രവാചകൻ മുഹമ്മദ് നബിയുടെ അനുയായികളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖീത് ഖാൻ എന്നയാളാണ് ഹൈദരാബാദിലെ ഫലക്നുമ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പാട്ട് പഠിക്കാൻ ശ്രമിച്ച വേളയിൽ തർജമ പരിശോധിച്ചെന്നും അപ്പോഴാണ് പ്രണയരംഗത്തിന് മതപരമായി ബന്ധമുള്ള വരികൾ ഉപയോഗിച്ചത് ശ്രദ്ധയിൽപെട്ടതെന്നും മുഖീത് ഖാൻ സ്വകാര്യ ചാനലിനോട് പറഞ്ഞു. പരാതിയിൽ ഹൈദരാബാദ് പോലീസ് സംവിധായകൻ ഒമർ ലുലുവിനും നായിക പ്രിയ പ്രകാശ് വാര്യർക്കും മറ്റ് അണിയറ പ്രവർത്തകർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
ഒരു എൻജിനീയറിങ് വിദ്യാർഥിയുടെ നേതൃത്വത്തിൽ യുവാക്കളുടെ സംഘമാണ് പരാതി നൽകിയത്.

എന്നാൽ, ഗാനം പ്രവാചകനെ അപമാനിക്കുന്നതാണെന്ന പരാതിയിൽ കഴമ്പില്ലെന്നും ഇത് വർഷങ്ങളായി കേരളത്തിൽ പാടിവരുന്ന പാട്ടാണെന്നും സംഗീത സംവിധായകൻ ഷാൻ റഹ്മാൻ പറഞ്ഞു. ലോകം പാട്ട് ഏറ്റെടുത്തേപ്പാൾ ഉണ്ടായ വിവാദം ശരിക്കും വിഷമിപ്പിച്ചു. ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. കേസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരുടെയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല പാട്ടിന്റെ വരികളെന്ന് സിനിമ സംവിധായകൻ ഉമർ ലുലു പറഞ്ഞു. ഇത് പഴയ പ്രണയഗാനമാണ്. എല്ലാ സമുദായങ്ങളും ഇൗ പാട്ട് പാടിയിരുന്നു. അതിൽ മുസ്ലിം വിരുദ്ധമായ യാതൊന്നുമില്ല-അദ്ദേഹം കൂട്ടിച്ചേർത്തു.

No comments:
Post a Comment