Latest News

ദുബൈ ഉള്‍പ്പെടെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ

ദുബൈ:[www.malabarflash.com]ദുബൈ ഉള്‍പ്പെടെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു. സാമാന്യം ശക്തമായ തോതിലാണ് എല്ലായിടങ്ങളിലും മഴ ലഭിച്ചത്. എല്ലാ എമിറേറ്റുകളിലും വെളുപ്പിനാരംഭിച്ച മഴ ഇടവിട്ട നേരങ്ങളില്‍ ഉച്ച വരെയും തുടര്‍ന്നു.

റാസല്‍ഖൈമയിലും പശ്ചിമ യുഎഇയുടെ ഭാഗങ്ങളിലുമാണ് ഏറ്റവും ശക്തമായ മഴ ലഭിച്ചത്. ഇതോടെ താപനില ഗണ്യമായി കുറഞ്ഞു. റാല്‍ഖൈമയില്‍ കാലത്ത് പത്ത് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴ്ന്നതായി കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശക്തമായ മഴയെ തുടര്‍ന്ന് രാജ്യത്തിന്‍െറ മിക്ക ഭാഗങ്ങളിലും ഗതാഗത തടസം നേരിട്ടു. പ്രധാന റോഡുകളില്‍ രൂപപ്പെട്ട വെള്ളക്കെട്ടുകള്‍ കണക്കിലെടുത്ത് പരമാവധി ജാഗ്രതയോടെ വേണം വാഹനങ്ങള്‍ ഓടിക്കാനെന്ന് ദുബൈ പൊലിസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

ദുബൈ, അബൂദബി എന്നിവിടങ്ങളില്‍ നിരവധി വാഹനാപടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കടലില്‍ കുളിക്കാന്‍ പോകരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഗള്‍ഫ് കടല്‍ തീരങ്ങള്‍ കൂടുതല്‍ പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ മല്‍സ്യബന്ധനത്തിന് പോകുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശാ നല്‍കിയിട്ടുണ്ട്. 

അടുത്ത രണ്ട് ദിവസങ്ങളില്‍ കൂടി പ്രതികൂല കാലാവസ്ഥ തുടരും. യുഎഇയുടെ ചില ഭാഗങ്ങളില്‍ കാറ്റടിക്കാനും സാധ്യതയുണ്ടെന്ന് കാലവസ്ഥാ വിദഗ്ധര്‍ അറിയിച്ചു.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.