Latest News

ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഭൂമി ലഭിച്ചവര്‍ നിയമക്കുരുക്കില്‍

ഉദുമ[www.malabarflash.com]: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഭൂമി ലഭിച്ചവര്‍ നിയമക്കുരുക്കില്‍. സര്‍ക്കാര്‍ പട്ടയം നല്‍കിയ ഭൂമിയില്‍ പ്രവേശിച്ചതിന് ഭൂമി കയ്യേറിയെന്ന പരാതിയില്‍ ഇവര്‍ക്കെതിരെ കേസെടുത്തു. വര്‍ഷങ്ങളായി ഭൂമിക്ക് വേണ്ടി കാത്തിരുന്ന മാങ്ങാട് ആര്യടുക്കം കോളനിവാസികള്‍ക്കാണ് ഭൂമി കിട്ടിയപ്പോള്‍ കോടതി കയറിയിറങ്ങേണ്ടി വന്നത്.

ഉദുമ ഗ്രാമപഞ്ചായത്തിലെ ആര്യടുക്കം കോളനിയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന കുടുംബങ്ങള്‍ ഇപ്പോള്‍ കോടതി കയറിയിറങ്ങുകയാണ്. മറ്റൊരാളുടെ ഭൂമി കൈയേറാന്‍ ശ്രമിച്ചുവെന്നതാണ് ഇവര്‍ ചെയ്ത കുറ്റം. ഇവരെ ഇവിടേക്ക് എത്തിച്ചത് സംസ്ഥാന സര്‍ക്കാരാണ്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അംബാപുരത്ത് നല്‍കിയ ഭൂമിയില്‍ വില്ലേജ് ഓഫീസറോടൊപ്പം പ്രവേശിച്ചതിനാണ് ഈ പാവങ്ങള്‍ ഈ ദുരിതമനുഭവിക്കുന്നത്.[www.malabarflash.com]

ബാര വില്ലേജിലെ അംബാപുരത്ത് 40 സെന്റ് ഭൂമിയാണ് ഭൂരഹിതര്‍ക്കായി സര്‍ക്കാര്‍ കണ്ടെത്തിയത്. ഒരു കുടുംബത്തിന് മൂന്ന് സെന്റ് വീതം 12 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി. എന്നാല്‍ വര്‍ഷങ്ങളായി സ്വകാര്യ വ്യക്തി കൈവശം വക്കുന്ന ഭൂമിയാണ് കോളനിയിലെ ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്. ഇവിടത്തെ 18 സെന്റ് സ്ഥലത്തിന്റെ ഉടമസ്ഥരായ കുടുംബം ഇതോടെ കോടതിയെ സമീപിച്ചു. ആര്യടുക്കം കോളനിയില്‍ വീടും സ്ഥലവുമുള്ളവര്‍ക്കാണ് മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സര്‍ക്കാര്‍ പട്ടയം നല്‍കിയത്. തങ്ങള്‍ താമസിക്കുന്ന ഭൂമിക്കുതന്നെ പട്ടയം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബങ്ങള്‍.[www.malabarflash.com]

ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തിന് തന്നെ പട്ടയം നല്‍കിയാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമാണ് സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് സങ്കീര്‍ണമായി മാറിയത്. കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പദ്ധതിയെ എത്ര ലാഘവത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്തതെന്ന് വ്യക്തമാക്കുന്നതാണ് ഇവരുടെ അനുഭവം.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.