ദുബൈ:[www.malabarflash.com] കേരളസര്‍ക്കാരിന്റെ സാമൂഹ്യനീതിവകുപ്പിന് കീഴിലുള്ള പുനരധിവാസ കേന്ദ്രങ്ങളുടെ പശ്ചാത്തല സൗകര്യ വികസനത്തിനും അന്തേവാസികളുടെ ക്ഷേമത്തിനുമായി ദുബൈ കെ.എം.സി.സി. ‘സ്‌നേഹസ്പര്‍ശം’ പദ്ധതി നടപ്പാക്കുന്നു.
കേരളസോഷ്യല്‍ സെക്യൂരിറ്റി മിഷനുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഈ പദ്ധതിയില്‍ സൗദി അറേബ്യയിലും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന അല്‍ അബീര്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദാണ് പുനരധിവാസകേന്ദ്രങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ കെ.എം.സി.സി.ക്കുവേണ്ടി സംഭാവന ചെയ്യുന്നത്.
സാമൂഹ്യ നീതി ദിനമായി സര്‍ക്കാര്‍ ആചരിക്കുന്ന ജനുവരി 7 ന് വ്യാഴാഴ്ച കാലത്ത് 11 മണിക്ക് കോഴിക്കോട് സ്വപ്ന നഗരിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 70 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ പുനരധിവാസ കേന്ദ്രങ്ങള്‍ക്കായി സമര്‍പ്പിക്കും.
‘സ്‌നേഹസ്പര്‍ശം’ പദ്ധതിയുടെ ഭാഗമായി ദുബൈ കെ.എം.സി.സി. നല്‍കുന്ന ഉപകരണങ്ങള്‍ മന്ത്രി എം.കെ.മുനീര്‍, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ..മജീദ്, ദുബൈ കെ.എം.സി.സി. പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹ എന്നിവരുടെ സാന്നിധ്യത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യമന്ത്രിക്ക് കൈമാറും.
സാമൂഹ്യനീതി വകുപ്പുമായി സഹകരിച്ച് ഒരു സന്നദ്ധ സംഘടന ഇത്തരമൊരു സേവന പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത് ആദ്യമാണ്. നൂതനമായ ആശയാവിഷ്‌കാരത്തിലൂടെ പ്രവാസലോകത്ത് നിറസാന്നിധ്യമായ ദുബൈ കെ.എം.സി.സി.ക്കുവേണ്ടി പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹയും ജനറല്‍സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടിയും സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ: എം.കെ മുനീറുമായി നേരത്തെ ഒപ്പുവെച്ച ധാരണാപത്രം പ്രകാരമാണ ്‘സ്‌നേഹസ്പര്‍ശം’ നടപ്പാക്കുന്നത്.
സംസ്ഥാന ആരോഗ്യവകുപ്പുമായി സഹകരിച്ച ്‘ഉറവ്’ കുടിവെള്ള പദ്ധതിയും ഇതിനുമുമ്പ് ദുബൈ കെ.എം.സി.സി. നടപ്പാക്കിയിട്ടുണ്ട്. 40 ലക്ഷംരൂപ ചെലവില്‍ കേരളത്തിലെ മുഴുവന്‍ താലൂക്ക് ആശുപത്രികളിലുമാണ് ഇതുവഴി വാട്ടര്‍ ഡിസ്‌പെന്‍സറുകള്‍ സ്ഥാപിക്കപ്പെട്ടത്.
കേരളത്തിലെ വിവിധ ജില്ലകളിലായി വികലാംഗ സദനങ്ങള്‍, പ്രതീക്ഷാ ഭവനുകള്‍, ആശാകേന്ദ്രങ്ങള്‍, വൃദ്ധസദനങ്ങള്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക പരിഗണനാകേന്ദ്രങ്ങള്‍ എന്നിങ്ങനെ 14 കേന്ദ്രങ്ങളിലാണ് ‘സ്‌നേഹസ്പര്‍ശം’ പദ്ധതിവഴി ദുബൈ കെ.എം.സി.സി.യുടെ കനിവിന്റെ തണലൊരുങ്ങുന്നത്.
എല്ലാ സെന്ററുകളിലും ദുബൈ കെ.എം.സി.സി. തന്നെ ഉപകരണങ്ങള്‍ നേരിട്ട് എത്തിക്കും. ‘സ്‌നേഹസ്പര്‍ശം’ പദ്ധതിക്കാവശ്യമായിവരുന്ന ചിലവ് ദുബൈ കെ.എം.സി.സി.യും സാമൂഹ്യനീതി വകുപ്പും 1:1 അനുപാതത്തില്‍ വഹിക്കും.
ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ട്രഷറര്‍ എ.സി ഇസ്മായില്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment