പെരിയ: [www.malabarflash.com]പെരിയയിലെ ഗവ. പോളിടെക്‌നിക്ക് കോളെജില്‍ നടന്നു വരുന്ന അഖിലേന്ത്യാ ശാസ്ത്ര സാങ്കേതിക ടെക്‌നോല്‍സവത്തില്‍ വിവിധ കോളേജുകളില്‍ നിന്നും വന്ന വിദ്യാര്‍ത്ഥികളുടെ നിരവധി കണ്ടുപിടുത്തങ്ങളില്‍ ജിജിനാ നാരായണന്റെ 'അപായ മുന്നറയിപ്പ് യന്ത്രം ' വൈറലാകുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
വണ്ടി പാര്‍ക്കു ചെയ്യുന്നതിനും റിവേര്‍സ് എടുക്കുന്നതിന് അടക്കം യാത്രക്കിടിയില്‍ മുമ്പിലും ചുറ്റുപാടിലുമായി ഇതര വാഹനങ്ങളുടെ അകലവും, അപകടം മണത്താല്‍ ഉടന്‍ സൈറന്‍ മുഴക്കി ഡ്രൈവറെ നിയന്ത്രിക്കുന്ന മറ്റൊരു യന്ത്ര ഡ്രൈവറായി ,സമാന്തര തലച്ചോറായി ഈ കൊച്ചു യന്ത്രം പ്രവര്‍ത്തിക്കുന്നു എന്നതടക്കം നിരവധി വിസമയങ്ങള്‍ പാസു മുലം നിയന്ത്രിക്കുന്ന പ്രദര്‍ശനം കാണാനെത്തുന്നവരെ അല്‍ഭുതപ്പെടുത്തുന്നു.
ആഴക്കടല്‍ ഗവേണണത്തിനും റെയില്‍വ്വേ ഗേറ്റിലെ കാവലിനു പകരമായും, വാഹനത്തിരക്കുള്ള ജംഗഷനുകളില്‍ അശ്രദ്ധ കൊണ്ടുള്ള അപകടം ഇന്നു വാര്‍ത്ത പോലുമല്ലാതാകുന്ന കാലത്ത് സിഗ്നല്‍ രംഗത്ത് നിതാന്ത ജാഗ്രത കാട്ടാന്‍ ഉതകുന്ന ഈ കൊച്ചു യന്ത്രം വ്യാവാസായികാടിസ്ഥാനത്തില്‍ ഏതാനും പാര്‍ട്ട്‌സുകള്‍ ഉപയോഗിച്ച് നാട്ടില്‍ തന്നെ നിര്‍മ്മിക്കാവുന്നതാണെന്ന് ഈ കൊച്ചു മിടുക്കി പരിചയപ്പെടുത്തുന്നു. വാഹനത്തിന്റെ ഏതെങ്കിലും കോണില്‍ അല്‍പ്പ മാത്ര സ്ഥലത്ത് ഘടിപ്പിക്കാവുന്ന ഈ യന്ത്രത്തിന്റെ നിര്‍മ്മാണത്തിനു കേവലം ആയിരം രുപാ മാത്രമേ ചിലവു വന്നുള്ളുവെന്ന് ജിജിന അവകാശപ്പെടുന്നു.
ഇങ്ങനെ ഒരു കണ്ടുപിടുത്തത്തിലേക്ക് തന്നിലെ എന്‍ജിനീയറെ സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചത് അച്ചന്‍ നാരായണന്റെ ഉദുമയിലെ കുട്ട്യപ്പ ഹോട്ടല്‍ പരിസത്തുള്ള റോഡില്‍ ചെറുപ്പം മുതല്‍ക്കു തന്നെ കണ്ടു പേടിച്ച നിരവധി അപകട ദുരന്തങ്ങളാണ്. ഇപ്പോള്‍ കെ.എസ്.ടി.പിയുടെ റോഡ് സൗകര്യം കുടി വികസിച്ചതോടെ പതിന്മടങ്ങു വര്‍ദ്ധിച്ച അപകടങ്ങള്‍ക്കു എങ്ങനെ പരിഹാരം എന്ന ചിന്തയില്‍ നിന്നുമാണ് പെരിയ പോളിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ജിജിനയിലെ എന്‍ജിനീയര്‍ ഇങ്ങനെ ഒരു യന്ത്രം മാതൃകയാക്കി പ്രദര്‍ശനത്തിനെത്തിയത്.

വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചാല്‍ ജീവനെ കാക്കാന്‍ പണച്ചിലവില്ലാത്ത രക്ഷാകവചമായി ഇതിനെ മാറ്റാനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ജിജിന. വലിയ മുതല്‍മുടക്കില്ലാതെ കേവലമായ സാങ്കേതിക അറിവുകള്‍ മാത്രം മുടക്കി കുടുംബശ്രി യുണിററുകള്‍ക്ക് വരെ ഇതിന്റെ നിര്‍മ്മിതിയില്‍ ഏര്‍പ്പെടാന്‍ കഴിയുമെന്ന് ഈ കൊച്ചു മിടുക്കി പറയുന്നു.
ആധുനിക ലോകത്തിനു വഴികാട്ടിയാകുന്ന റോബോര്‍ട്ടെന്ന യന്ത്രമുനുഷ്യന്‍, നിഴലിനെപ്പോലും തിരിച്ചറിഞ്ഞ് വാഹനങ്ങള്‍ക്ക് നേര്‍ ദിശ പറഞ്ഞു കൊടുക്കുന്ന സെന്‍സര്‍ ഉപയോഗം, വാഹനങ്ങളെ നിരീക്ഷിക്കാന്‍ ആര്‍.ടി.ഒക്കും പോലീസിനും സ്വന്തം ഓഫീസില്‍ നിന്നു തന്നെ സാദ്ധ്യമാക്കാനാവുന്ന നിയന്ത്രിത ഉപകരണങ്ങള്‍, സ്വന്തം കണ്ണുകളെപ്പോലും അവിശ്വസിപ്പിക്കുന്ന പ്രകാശം കൊണ്ടുള്ള വിസ്മയങ്ങള്‍ എന്നിങ്ങനെ ഒട്ടനവധി യന്ത്രമാതൃകകളാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ കാഴ്ച്ചക്കായി ഒരുക്കിയിട്ടുള്ളത്.
-പ്രതിഭാരാജന്‍
-പ്രതിഭാരാജന്‍
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment