റാസല്‍ഖൈമ:[www.malabarflash.com] കാറില്‍ നിന്ന് തെറിച്ചുവീണ് റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂളിലെ മൂന്നാം ക്ളാസ് വിദ്യാര്‍ഥി മരിച്ചു. വര്‍ക്കല സ്വദേശി സജീഷ് ചന്ദ്രന്‍െറ മകന്‍ വിസ്മയ് ചന്ദ്രന്‍ (ഏഴ്) ആണ് ഞായറാഴ്ച വൈകിട്ട് ദാരുണമായി മരിച്ചത്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
കുടുംബത്തോടപ്പം ജബല്‍ ജൈസ് മലയിലേക്കുള്ള ഉല്ലാസ യാത്രയില്‍ കാര്‍ റോഡില്‍ നിന്ന് തെന്നി നീങ്ങിയതിനെ തുടര്‍ന്ന് കാറിന്‍െറ തുറന്നുവെച്ച ജനല്‍ചില്ലിലൂടെ വിസ്മയ് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
സജീഷ് ചന്ദ്രന്‍െറ ഇരട്ട സഹോദരന്‍ ഒരു മാസം മുമ്പ് നാട്ടില്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് നാട്ടിലായിരുന്ന കുടുംബം ശനിയാഴ്ചയാണ് തിരിച്ചു വന്നത്. അവധി കഴിഞ്ഞ് സ്കൂള്‍ തുറന്ന ദിവസം തന്നെയുണ്ടായ മരണം അധ്യാപകരേയും സഹപാഠികളേയും ദുഖത്തിലാഴ്ത്തി. അവധി കഴിഞ്ഞ് സ്കൂള്‍ തുറന്നിരുന്നെങ്കിലും നാട്ടില്‍ നിന്ന് യാത്ര കഴിഞ്ഞ് വന്നതിനാല്‍ സ്കൂളില്‍ പോകേണ്ടന്ന് തീരുമാനിക്കുകയായിരുന്നു.
അവധി സമയത്ത് വിനോദയാത്രയും മറ്റും നടത്താതിരുന്നതിനാല്‍ അഛന്‍ സജീഷിന്‍െറ നിര്‍ബന്ധത്തിലാണ് ജബല്‍ ജൈസ് മലയിലേക്ക് ഉല്ലാസ പോകാന്‍ തീരുമാനിച്ചത്.
സജീഷാണ് വാഹനം ഓടിച്ചിരുന്നത്, കൂടെ അമ്മ ദീപയും ഇളയ സഹോദരി തന്മയയും ഉണ്ടായിരുന്നു.
സജീഷാണ് വാഹനം ഓടിച്ചിരുന്നത്, കൂടെ അമ്മ ദീപയും ഇളയ സഹോദരി തന്മയയും ഉണ്ടായിരുന്നു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment