Latest News

കോണ്‍ഗ്രസ് നേതാവിന്റെയും കുടുംബത്തിന്റെയും ആത്മഹത്യ; വിഷം തന്നതാണെന്ന് മകള്‍

മട്ടന്നൂര്‍:[www.malabarflash.com] മട്ടന്നൂര്‍ ചാവശേരിയില്‍ കോണ്‍ഗ്രസ് നേതാവും ഭാര്യയും മകനും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് കാണിച്ച് ആത്മഹത്യ ചെയ്ത രാജീവന്‍ എഴുതിയ കത്ത് പോലീസ് കണ്ടെടുത്തു.

കോണ്‍ഗ്രസ് ഇരിട്ടി മണ്ഡലം സെക്രട്ടറിയും ഇരിട്ടി പയഞ്ചേരിമുക്കിലെ എന്‍ആര്‍ഐ വെല്‍ഫെയര്‍ സൊസൈറ്റി ജീവനക്കാരനുമായ ചാവശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ കോട്ടപ്പുറംവീട്ടില്‍ എം. രാജീവന്‍ (45), ഭാര്യയും ചാവശേരി സര്‍വീസ് സഹകരണ ബാങ്കിലെ സ്വീപ്പറുമായ കെ.പി. ചിത്രലേഖ (34), ചാവശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥിയായ കെ.പി. അമല്‍രാജ് (13) എന്നിവരാണ് മരിച്ചത്. രാജീവന്റെ മകള്‍ കെ.പി. അമിതാരാജ് (12) ഗുരുതരാവസ്ഥയില്‍ എകെജി ആശുപത്രിയിലെ തീവ്രപരിചണ വിഭാഗത്തിലാണുള്ളത്.

മാമാനം അമ്പലത്തില്‍ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ഇവര്‍ വീടിനു പിന്‍വശത്തുള്ള കശുമാവിന്‍ തോട്ടത്തില്‍ ചെന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. ഐസ്‌ക്രീമില്‍ കീടനാശിനി കലര്‍ത്തി ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കിയ ശേഷം രാജീവന്‍ തൂങ്ങിമരിക്കുകയായിരുന്നാണ് കരുതുന്നത്.

വിഷം കഴിച്ചയുടന്‍ മകള്‍ വീട്ടിലേക്ക് ഓടിയെത്തുകയും അച്ഛനും അമ്മയും ഞങ്ങള്‍ക്ക് വിഷം തന്നു എന്ന് വീട്ടുകാരോട് പറയുകയുമായിരുന്നു. വീട്ടുകാരാണ് കശുമാവിന്‍ തോട്ടത്തിലെത്തി എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചത്.

തറവാടുവീടിനു സമീപം പുതിയവീട് നിര്‍മിച്ചിരുന്നെങ്കിലും മൂന്നുവര്‍ഷം മുമ്പ് വില്‍പന നടത്തിയശേഷം തറവാടുവീട്ടിലേക്കു താമസം മാറുകയായിരുന്നു. പണം കൊടുക്കാനുള്ളവരുടെയും തരാനുള്ളവരുടെയും ഒരു ലിസ്റ്റ് കത്തിനൊപ്പം വെച്ചിട്ടുണ്ട്.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.