കണ്ണൂര്‍:[www.malabarflash.com] അഴീക്കോട് നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡിയും എം വി രാഘവന്‍റെ മകനുമായ എം വി നികേഷ്കുമാര്‍ എത്തില്ല. സി എം പിയിലെ ഒരുവിഭാഗം എല്‍ ഡി എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍തീരുമാനിച്ചതോടെ നികേഷ്കുമാര്‍ അഴീക്കോട് മത്സരിക്കുമെന്ന് അഭ്യൂഹം ശക്തമായിരുന്നു.
എല്‍ ഡി എഫ് നേതൃത്വവും ഇത്തരം ചര്‍ച്ച പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ മത്സരത്തിന് അഴീക്കോട്ടേക്കില്ലെന്നാണ് നികേഷ്കുമാറിന്‍റെ ഇപ്പോഴത്തെ നിലപാട്. ഇതേക്കുറിച്ച് അദ്ദേഹം ഇതുവരെ മനസ് തുറന്നിട്ടില്ലെങ്കിലും നികേഷുമായി അടുപ്പമുള്ളവരും എം വി രാഘവന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളുമാണ് നികേഷ് മത്സര രംഗത്ത് ഉണ്ടാവില്ലെന്ന് ഉറപ്പിക്കുന്നത്.
ചുരം ഇറങ്ങി വന്നവന്‍ എന്ന പേര് കേട്ട കെ എം ഷാജിയാണ് ഇപ്പോഴത്തെ അഴീക്കോട് എം എല്‍ എ. മണ്ഡലത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഷാജിയെ ജനങ്ങള്‍ ഇക്കുറിയും കൈവിടില്ലെന്നാണ് യു ഡി എഫ് നേതൃത്വം പറയുന്നത്. ഈ ജനസ്വാധീനം മനസിലാക്കിയാണ് നികേഷ്കുമാര്‍ പിന്മാറുന്നതെന്നാണ് യു ഡി എഫിലെ അടക്കംപറച്ചില്‍.
ചുരം ഇറങ്ങി വന്നവന്‍ എന്ന പേര് കേട്ട കെ എം ഷാജിയാണ് ഇപ്പോഴത്തെ അഴീക്കോട് എം എല്‍ എ. മണ്ഡലത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഷാജിയെ ജനങ്ങള്‍ ഇക്കുറിയും കൈവിടില്ലെന്നാണ് യു ഡി എഫ് നേതൃത്വം പറയുന്നത്. ഈ ജനസ്വാധീനം മനസിലാക്കിയാണ് നികേഷ്കുമാര്‍ പിന്മാറുന്നതെന്നാണ് യു ഡി എഫിലെ അടക്കംപറച്ചില്‍.
തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ അദ്ദേഹത്തിന് നിലവിലുള്ള മാധ്യമ സാമ്രാജ്യത്തിലെ പ്രമുഖന്‍ എന്ന പദവി നഷ്ടമാകും. എല്‍ ഡി എഫിന്‍റെയാള്‍ മാത്രമായി ചുരുക്കപ്പെടും. എം വി രാഘവന്‍ വിവാദത്തില്‍ പെട്ടപ്പോഴെല്ലാം ഒന്നും നികേഷ്കുമാര്‍ എം വി രാഘവന്‍റെ ആളെന്ന നിലക്ക് മാധ്യമങ്ങളില്‍ ഇടപെട്ടിരുന്നില്ല. മാധ്യമരംഗത്തെ ഈ സല്‍പ്പേര് ഒരു തെരഞ്ഞെടുപ്പ് തോല്‍വിയോടെ ഇല്ലാതാക്കാന്‍ ഈ യുവ മാധ്യമ പ്രവര്‍ത്തകന്‍ തയ്യാറുമല്ല.
ചെറിയ റോഡുകള്‍ വികസിപ്പിച്ചും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയും ഇടതുപക്ഷം അടക്കമുള്ളവരുടെ മനസില്‍ ഷാജി വന്‍ സ്വാധീനം നേടിയിട്ടുണ്ടെന്നാണ് യു ഡി എഫുകാര്‍ പറയുനന്നത്. അതിനാല്‍ ഇക്കുറിയും ഷാജി വിജയിക്കുമെന്നാണ് അവര്‍ കരുതുന്നത്.
എന്നാല്‍ മണ്ഡലത്തില്‍ മുന്‍ എം എല്‍ എ എം പ്രകാശന്‍ മാസ്റ്റര്‍ നടപ്പാക്കിക്കൊണ്ടിരുന്ന പദ്ധതികളാണ് ഷാജി പൂര്‍ത്തിയാക്കിയതെന്നാണ് എല്‍ ഡി എഫ് നേതൃത്വം പറയുന്നത്. പുതിയ പദ്ധതികളൊന്നും മണ്ഡലത്തില്‍ വന്നിട്ടില്ലെന്നും അവര്‍ വിലയിരുത്തുന്നു. ഇത്തവണ അഴീക്കോട് മണ്ഡലം എല്‍ ഡി എഫ് പിടിച്ചെടുക്കുമെന്നും നേതാക്കള്‍ പറയുന്നു.
No comments:
Post a Comment