കണ്ണൂര്‍:[www.malabarflash.com] രണ്ടുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് ഭാര്യയെ അര്‍ദ്ധരാത്രി വീട്ടില്‍ നിന്ന് ഇറക്കിവിട്ട പട്ടാളക്കാരനോട് സംരക്ഷണച്ചിലവ് നല്‍കാന്‍ കുടുംബകോടതി ഉത്തരവിട്ടു.
ബര്‍ണ്ണശ്ശേരിയിലെ എസ് ജിതേഷ് ഷാരോണി(25)നോടാണ് കുടുംബകോടതി ജഡ്ജി അജിത്കുമാറിന്‍റെ ഉത്തരവ് പ്രകാരം സംരക്ഷണച്ചെലവ് നല്‍കേണ്ടത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ബര്‍ണ്ണശ്ശേരിയിലെ എസ് ജിതേഷ് ഷാരോണി(25)നോടാണ് കുടുംബകോടതി ജഡ്ജി അജിത്കുമാറിന്‍റെ ഉത്തരവ് പ്രകാരം സംരക്ഷണച്ചെലവ് നല്‍കേണ്ടത്.
അഴീക്കോട്ടെ 21 കാരിയായ ഭാര്യക്ക് 3000 രൂപയും നാല് വയസുള്ള മകന്‍ അമര്‍നാഥിന് 2000 രൂപയും സംരക്ഷണ ചെലവ് നല്‍കാനാണ് കോടതി ഉത്തരവിട്ടത്.
പയ്യാമ്പലത്തെ ഒരു പ്രമുഖ സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്ന 17 വയസുള്ള പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് ഒന്നിച്ച് താമസിപ്പിക്കുകയും കുട്ടി ജനിച്ച് രണ്ടുമാസം തികയുന്നതിന് മുമ്പ് അമ്മയെയും കുഞ്ഞിനെയും രാത്രി വീട്ടില്‍ നിന്നും ഇറക്കിവിട്ടുവെന്നുമാണ് കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഉദ്യോഗസ്ഥനായ ജിതേഷ് ഷാരോണിനെതിരെയുള്ള പരാതിയില്‍ പറയുന്നത്.
പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വ്യത്യസ്ഥ സമുദായത്തില്‍പ്പെട്ട ഇവര്‍ക്ക് വിവാഹം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. നിയമപ്രകാരം തന്‍റെ ഭാര്യയല്ലാത്ത സ്ത്രീക്കും കുഞ്ഞിനും സംരക്ഷണച്ചെലവ് നല്‍കാന്‍ ബാധ്യസ്ഥനല്ലെന്ന് കോടതിയില്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
പെണ്‍കുട്ടിയെ ഒന്നിച്ച് താമസിപ്പിച്ചുവെന്ന് പരിസരവാസികളും ബന്ധുക്കളും നല്‍കിയ മൊഴികളുടെയും തെളിവിന്‍റെയും അടിസ്ഥാനത്തിലാണ് അമ്മക്കും കുട്ടിക്കും സംരക്ഷണച്ചെലവ് നല്‍കാന്‍ കോടതി ഉത്തരവായത്.
2012 ജനുവരി 14നാണ് ഇവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി ജീവിക്കാന്‍ തുടങ്ങിയത്. അഭിഭാഷകരായ അഡ്വ. എ ടി പ്രജില്‍, സി കെ നിജിഷ എന്നിവര്‍ ഹരജിക്കാരിക്ക് വേണ്ടി ഹാജരായി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment