കാസര്‍കോട്:[www.malabarflash.com]എന്‍ഡോസള്‍ഫാന്‍ ഇരകള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തയ്യറായില്ലെങ്കില്‍ വന്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് നീതിക്കുവേണ്ടി ഇരകള്‍ വീണ്ടും സമരരംഗത്ത് ഇറങ്ങിയത്. കടം എഴുതിതള്ളിയിലെന്നുമാത്രമല്ല ജപ്തി ഭീക്ഷണികളും നിലനില്‍ക്കുന്നു. ദേശീയമനുഷ്യാവകാശകമ്മീഷന്‍ പറഞ്ഞ നഷ്ടപരിഹാരവും ഇതുവരെ പൂര്‍ണ്ണമായും നല്‍കിയിട്ടില്ല. പുതിയ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുന്നില്ല. പുനരധിവാസത്തെകുറിച്ച് സര്‍ക്കാര്‍ മിണ്ടുന്നില്ല. ബഡ്‌സ് സ്‌ക്കുളുകളുടെ സ്ഥിതിയും ദയനീയമാണ്.
ഇരകള്‍ നടത്തുന്ന സമരം സര്‍ക്കാര്‍ അവഗണിച്ചാല്‍ രൂക്ഷമായ യുവജന പ്രക്ഷോഭത്തെ സര്‍ക്കാരിന് നേരിടേണ്ടി വരുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നല്‍കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment