കൊച്ചി:[www.malabarflash.com] ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ.ബാബുവിന് ആശ്വാസമായി ഹൈക്കോടതി വിധി. ബാബുവിനെതിരേ കേസെടുക്കണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് സ്‌റ്റേ.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
വിജിലന്‍സ് കോടതി ഉത്തരവ് ധൃതിപിടിച്ചാണെന്നു കേസില്‍ വാദംകേട്ട ജസ്റ്റീസ് ഉബൈദ് നിരീക്ഷിച്ചു. കേസില്‍ പത്തു ദിവസത്തിനകം ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
നേരത്തെ, ബാര്‍ കോഴക്കേസില്‍ ബാബുവിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ അദ്ദേഹം മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നടപടി.
നേരത്തെ, ബാര്‍ കോഴക്കേസില്‍ ബാബുവിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ അദ്ദേഹം മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നടപടി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment