കാഞ്ഞങ്ങാട്:[www.malabarflash.com] കാല്‍ നൂറ്റാണ്ട് പിന്നിട്ട വേണുബേബി ദമ്പതികളുടെ തട്ടുകടയ്ക്ക് പുതുവര്‍ഷത്തില്‍ പുതുമോടി. പുതുവര്‍ഷം പുതുനഗരം എന്ന സന്ദേശമുയര്‍ത്തി 2016നെ വരവേറ്റ കാഞ്ഞങ്ങാട് നഗരത്തിന് വേണുവിന്റെ തട്ടുകട വേറിട്ട കാഴ്ചയായി.
വാര്‍ത്താചാനലുകള്‍ ഉള്‍പ്പെടെ വിവിധ മാധ്യമങ്ങളില്‍ പലപ്പോഴായി ഇടം നേടിയ വേണുവിന്റെ തട്ടുകട പുതുവര്‍ഷത്തില്‍ പുതുമോടിയണിഞ്ഞത് ഇടപാടുകാര്‍ക്ക് നവവല്‍സര സമ്മാനം കൂടിയായി. പൊതുപ്രവര്‍ത്തകര്‍, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി നാനാതുറകളിലെ നിരവധി പേര്‍ ദിനംപ്രതി വേണുവിന്റെ തട്ടുകടയിലെ രുചി നുകരാന്‍ എത്തുന്നുണ്ട്.
കോട്ടച്ചേരി ബസ്സ് സ്റ്റാന്റിന് പിറകില്‍ ദേവന്‍ റോഡില്‍ ഗ്രോടെക്ക് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ ചുരുങ്ങിയ ചെലവില്‍ രുചിയും ശുചിയുള്ള പലഹാരങ്ങളും ചായയും ലഭിക്കും. തട്ടുകടയ്ക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റും സ്വാതന്ത്ര്യസമര സേനാനിയുമായ കെ.വി.നാരായണന്‍, മാധ്യമ പ്രവര്‍ത്തകന്‍ ടി.മുഹമ്മദ് അസ്ലം, സിവില്‍ പോലീസ് ഓഫീസര്‍ സലീം എന്നിവരുടെ സാന്നിധ്യത്തിലാണ് വെള്ളിയാഴ്ച രാവിലെ പുതുവര്‍ഷത്തില്‍ പുതുമോടിയിലായ തട്ടുകട പ്രവര്‍ത്തനമാരംഭിച്ചത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment