പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ കാലിയടുക്കം പട്ടികവര്‍ഗ്ഗ കോളനിയില്‍ താമസിക്കുന്ന സുശീലയുടെ ജീവിതം ദയനീയമാണ്. 2011-ല്‍ വൃക്ക തകരാറിലായതിനെ തുടര്‍ന്ന് മരുന്നിനോടൊപ്പം ഡയാലിസും ചെയ്തുവരുന്ന സുശീലയുടെ രണ്ടാമത്തെ വൃക്കയും ഇന്ന് രോഗം ബാധിച്ച് തളര്‍ന്നു.ഇനി ഒരു വൃക്കയെങ്കിലും മാറ്റിവെച്ചാല്‍ മാത്രമേ ജീവന്‍ നിലനിര്‍ത്താനാകുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കഴിഞ്ഞ ഒന്നര വര്‍ഷമായി ഒന്നിടവിട്ട ദിവസങ്ങളില്‍ ഇവര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുന്നുണ്ട്. മകളുടെ ജീവന്‍ രക്ഷിക്കുവാനായി അമ്മ നാരായണി വൃക്ക നല്‍കാന്‍ തയ്യാറായെങ്കിലും രക്തഗ്രൂപ്പ് ചേരാത്തതിനാല്‍ ആ പ്രതീക്ഷയും നഷ്ട്ടപ്പെട്ടു.
സുശീലയുടെ അച്ഛന്‍റെ മരണ ശേഷം സഹോദരന്‍ സുനിലും, ഭര്‍ത്താവ് ആനന്ദനും കൂലിപ്പണിയെടുത്താണ് മരുന്നിനുള്ള തുക കണ്ടെത്തുന്നത്. ഈ നിര്‍ധന കുടുംബം ഇനിയെന്ത് ചെയ്യണമെന്നറിയാതെ സുമനസ്സുകളുടെ കരുണ തേടുകയാണ്.
നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും, കുടുംബശ്രീ പ്രവര്‍ത്തകരുടെയും, സന്നദ്ധസംഘടനകളുടെയും യോഗം ചേര്‍ന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍റെയും പഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ് നായരുടെയും സാന്നിദ്ധ്യത്തില്‍ 'സുശീല ചികിത്സ സഹായ കമ്മിറ്റി' രൂപീകരിച്ചിട്ടുണ്ട്. വാര്‍ഡ് മെമ്പര്‍ സി. ശശിധരനാണ് ചെയര്‍മാന്‍. കെ. ബാബു കണ്‍വീനറാണ്.
വിവാഹ ആഘോഷങ്ങള്‍ക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ട് മറ്റുള്ളവരോട് മത്സരിക്കുന്നവരും, ആഡംബര ജീവിതത്തിന് പണമെറിയുന്നവരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെറിയ തുക മാറ്റിവെച്ചാല്‍ ഇത്തരം കുടുംബങ്ങള്‍ക്ക് അതൊരു വലിയ സഹായമാകുമെന്ന് എംഎല്‍എ കെ കുഞ്ഞിരാമന്‍ യോഗത്തില്‍ പറഞ്ഞു.
സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ പെരിയ ശാഖയില്‍ ചികിത്സ കമ്മിറ്റിയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
A/C NO 47042200016301.സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ പെരിയ ശാഖയില്‍ ചികിത്സ കമ്മിറ്റിയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
IFSC code. SYNB0004704.
ബന്ധപ്പെടേണ്ട നമ്പര്‍: 9447465597(ശശിധരന്‍) 9746932690(ബാബു)
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment