അബൂദാബി/ഉദുമ:[www.malabarflash.com] അബൂദാബിയില്‍ വെച്ച് മരണപ്പെട്ട അബൂദാബി കെ.എം.സി.സി ഉദുമ പഞ്ചായത്ത് ട്രഷററും, ഉദുമ മുക്കുന്നോത്തെ പരേതനായ ഹുസൈനിന്റെ മകന്‍ കുഞ്ഞബ്ദുല്ലയുടെ മൃതദേഹം വെളളിയാഴ്ച രാവിലെ 10 മണിയോടെ നാട്ടിലെത്തിക്കും.
വെളളിയാഴ്ച പുലര്‍ച്ചയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന മൃതദേഹം രാവിലെ 10 മണിയോടെ മുക്കുന്നോത്തെ വീട്ടിലെത്തിക്കും. തുടര്‍ന്ന് ഉദുമ ടൗണ്‍ ജുമാമസ്ജിദില്‍ നടക്കുന്ന മയ്യിത്ത് നിസ്‌കാരത്തിന് ശേഷം ഖബറടക്കും.
സഹോദരങ്ങളായ ഹനീഫയും, സാദാത്ത് മുക്കുന്നോത്തും മൃതദേഹത്തോടപ്പമുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കഴിഞ്ഞ ഒരു മാസത്തോളമായി രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ അബൂദാബിയിലെ ആശുപത്രിയില്‍ കഴിയുകായിരുന്ന കുഞ്ഞബ്ദുല്ല വ്യാഴാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്.
വ്യാഴാഴ്ച രാത്രിയോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം അബൂദാബിയില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തില്‍ കെ.എം.സി.സി നേതാക്കളും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
വെളളിയാഴ്ച പുലര്‍ച്ചയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന മൃതദേഹം രാവിലെ 10 മണിയോടെ മുക്കുന്നോത്തെ വീട്ടിലെത്തിക്കും. തുടര്‍ന്ന് ഉദുമ ടൗണ്‍ ജുമാമസ്ജിദില്‍ നടക്കുന്ന മയ്യിത്ത് നിസ്‌കാരത്തിന് ശേഷം ഖബറടക്കും.
സഹോദരങ്ങളായ ഹനീഫയും, സാദാത്ത് മുക്കുന്നോത്തും മൃതദേഹത്തോടപ്പമുണ്ട്.
കുഞ്ഞബ്ദുല്ലയുടെ നിര്യാണത്തില്‍ ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി, മസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് മാങ്ങാട്, സെക്രട്ടറി സത്താര്‍ മുക്കുന്നോത്ത്, ഉദുമ സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ കെ.ബി.എം ഷെരീഫ് അനുശോചിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment