കാഞ്ഞങ്ങാട്:[www.malabarflash.com] വര്‍ത്തമാനകാല ചരിത്രത്തില്‍ സമാനതകളില്ലാത്ത സന്ദേശം വിളംബരം ചെയ്ത് ഇക്ബാല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ കൈമാറ്റ സന്ദേശറാലി വേറിട്ട കാഴ്ചയായി. ദശകോടികള്‍ വിലമതിക്കുന്ന ഇക്ബാല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ മുഴുവന്‍ ആസ്തികളോടും കൂടി സൗജന്യമായി കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയ്ക്ക് കൈമാറുന്ന സന്ദേശം വിളംബരം ചെയ്താണ് വ്യാഴാഴ്ച വൈകിട്ട്കാഞ്ഞങ്ങാട്ടെ നഗരവീഥികളിലൂടെ സന്ദേശ വിളംബരറാലി നടത്തിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
യതീംഖാന മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, യതീംഖാന അന്തേവാസികള്‍, അനുബന്ധ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍, സ്കൂള്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, റെഡ് ക്രോസ് വൊളണ്ടിയര്‍മാര്‍, നാട്ടുകാര്‍ പങ്കെടുത്ത റാലിക്ക് ബാന്‍റ്മേളം, ദഫ്, കോല്‍ക്കളി, വട്ടപ്പാട്ട് സംഘങ്ങളും മന്‍സൂര്‍ ആശുപത്രി ആംബുലന്‍സും അകമ്പടിയായി.
സംഘാടക സമിതി ചെയര്‍മാന്‍ എം.ബി.എം.അഷറഫ്, ഡോ.എം.എ.ഹാഫിസ്, യതീംഖാന പ്രസിഡന്‍റ് എ.ഹമീദ്ഹാജി, വൈസ് പ്രസിഡന്‍റുമാരായ പി.എം.ഹസ്സന്‍ഹാജി, പി.കെ.അബ്ദുള്ളക്കുഞ്ഞി, ജനറല്‍ സെക്രട്ടറി സുറൂര്‍ മൊയ്തുഹാജി, സെക്രട്ടറി എം.ഇബ്രാഹിം, പ്രചാരണ സമിതി ചെയര്‍മാന്‍ ടി.മുഹമ്മദ് അസ്ലം, കണ്‍വീനര്‍ എം.ബി.ഹനീഫ്, ഉണ്ണിച്ചേക്കു ചേന്ദമംഗല്ലൂര്‍, സ്കൂള്‍ പിടിഎ പ്രസിഡന്‍റ് അഹമ്മദ് കിര്‍മ്മാണി, സി.യൂസഫ്ഹാജി, ഓര്‍ഫനേജ് ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പാള്‍ ബി.എഫ്.അബ്ദുറഹ്മാന്‍, മാനേജര്‍ സി.കുഞ്ഞബ്ദുള്ള, അറബിക് കോളേജ് പ്രിന്‍സിപ്പാള്‍ സഈദ്, ഐടിഐ മാനേജര്‍ കെ.അബ്ദുള്‍ഖാദര്‍, മാനേജര്‍ സി.മുഹമ്മദ്കുഞ്ഞി, ഇക്ബാല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഉഷാകുമാരി, ഹെഡ്മിസ്ട്രസ് പ്രവീണ, ഗ്രാമപഞ്ചായത്തംഗം ഹമീദ് ചേരക്കാടത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

രണ്ടായിരത്തോളം പേര്‍ അണി നിരന്ന റാലിയില്‍ പങ്കെടുത്തവര്‍ക്ക് സ്വദഖ ചാരിറ്റബിള്‍ ട്രസ്റ്റും, മര്‍ച്ചന്‍റ്സ് അസോസിയേഷനും വിവിധ സ്ഥലങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്തു. അജാനൂര്‍ ഇക്ബാല്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ നിന്നും ആരംഭിച്ച റാലി പുതിയകോട്ട മാന്തോപ്പ് മൈതാനിയിലാണ് സമാപിച്ചത്. തുടര്‍ന്ന് നടന്ന യോഗത്തില്‍ എ.ഹമീദ്ഹാജി, എം.ബി.എം.അഷറഫ്, ടി.മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു.
ഈ മാസം 28ന് വ്യാഴാഴ്ചയാണ് കൈമാറ്റ ചടങ്ങ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment