Latest News

ഉണിച്ചൂര്‍ കോവിലകം വട്ടക്കയം കരിച്ചേരി തറവാട് പ്രതിഷ്ഠ ബ്രഹ്മകലശ കളിയാട്ട മഹോത്സവം

രാജപുരം:[www.malabarflash.com] ഉത്തരകേരളത്തിലെ അതിപുരാതനമായ നായര്‍ തറവാടുകളില്‍ ഒന്നായ ഉണിച്ചൂര്‍ കോവിലകം വട്ടക്കയം കരിച്ചേരി തറവാട് പ്രതിഷ്ഠ ബ്രഹ്മകലശ കളിയാട്ട മഹോത്സവം 19 മുതല്‍ 22 തീയതികളില്‍ വിവിധ പരിപാടികളോടെ നടക്കും. 250 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടെ ആദ്യമായി കളിയാട്ട മഹോത്‌സവം നടക്കുന്നത്.

19ന് പകല്‍ 2.30ന് പാണത്തൂര്‍ കാഞ്ഞിരത്തിങ്കാല്‍ അയ്യപ്പക്ഷേത്രത്തില്‍ നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്ര ആരംഭിക്കും, പകല്‍ 4ന് കലവറ നിറയ്ക്കല്‍, വൈകിട്ട് അഞ്ചിന് ആചാര്യ വരവേല്‍പ്പ് 6ന് സമൂഹപ്രാര്‍ത്ഥന, ആചാര്യവരണം, പുതിയ പള്ളിയറയും ആയുധങ്ങളും ഏറ്റുവാങ്ങല്‍, വാസ്തുകലശാഭിഷേകം എന്നിവയും നടക്കും. 

20ന് രാവിലെ 6ന് ഗണപതിഹോമം, ത്രികാലപൂജ, കുംഭേശകര്‍ക്കരി കലശപൂജ, ശയ്യാപൂജ, നിദ്രാകലശപൂജ, ബിംബശുദ്ധി, വൈകിട്ട് 6ന് ബ്രഹ്മകലശപൂജ, ഉപദേവന്മാരുടെ കലശപൂജയും, വിവിധ താന്ത്രിക പൂജകളും നടക്കും. 

21ന് പുലര്‍ച്ചെ അഞ്ച് മുതല്‍ മഹാഗണപതിഹോമം,ശയ്യയില്‍പൂജ, വിദ്യേശ്വര കലശപ്രോക്ഷനം, പീഠപ്രതിഷ്ഠ തുടര്‍ന്ന് 8.28 മുതല്‍ 10.11വരെ വിഷ്ണുമൂര്‍ത്തിയുടെയും വട്ടക്കയത്ത് ചാമുണ്ഡി അമ്മയുടെയും ആയുധപ്രതിഷ്ഠാ, നാഗരാജാവ് നാഗകന്യക പ്രതിഷ്ഠാ കര്‍മ്മ. വൈകിട്ട് 6ന് തെയ്യംകൂടല്‍, തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി, വട്ടക്കയത്ത് ചാമുണ്ഡി അമ്മയുടെ തുടങ്ങല്‍, കുളിച്ചുതോറ്റം. 22ന് പകല്‍ 10 മുതല്‍ വിഷ്ണുമൂര്‍ത്തി, വട്ടക്കയത്ത് ചാമുണ്ഡി തെയ്യങ്ങളുടെ പുറപ്പാട്, പകല്‍ മൂന്നിന് വിളക്കിലരി.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.