കാസര്‍കോട്:[www.malabarflash.com] കേരളയാത്രയുടെ പ്രചരണാര്‍ത്ഥം മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ റോഡ് ഷോ ആവേശമായി. മുസ്ലിം യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വാഹനങ്ങള്‍ അണിനിരന്ന റോഡ് ഷോ തൃക്കരിപ്പൂര്‍ ടൗണില്‍ ജില്ലാ പ്രസിഡണ്ട് മൊയതീന്‍ കൊല്ലമ്പാടിക്ക് പതാക കൈമാറി മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എം ഷംസുദ്ദീന്‍, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എം അഷറഫ്, ട്രഷറര്‍ കെ.ബി.എം ഷരീഫ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് വി.കെ.പി ഹമീദലി, ജനറല്‍ സെക്രട്ടറി വി.കെ ബാവ, യൂസുഫ് ഉളുവാര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, അഷ്‌റഫ് എടനീര്‍, നാസര്‍ ചായിന്റടി, മമ്മു ചാല, ടി.എസ് നജീബ്, പി.വി മുഹമ്മദ് അസ്ലം, സി.എല്‍ റഷീദ് ഹാജി, സയ്യിദ് ഹാദി തങ്ങള്‍, ഹമീദ് ബെദിര, ഹാരിസ് പട്ട്‌ല, എ.കെ ആരിഫ്, സെഡ് എ കയ്യാര്‍, ടി.ഡി കബീര്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി, ടി.വി റിയാസ്, എം.സി ശിഹാബ്, ശംസുദ്ദീന്‍ കൊളവയല്‍, അസീസ് കളത്തൂര്‍, ഹാഷിം ബംബ്രാണി പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി മഞ്ചേശ്വരം ഹൊസങ്കടിയില്‍ സമാപിച്ചു.
സമാപനം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുള്ളകുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്‌റഫ് സ്വാഗതം പറഞ്ഞു. മണ്ഡലം ലീഗ് പ്രസിഡണ്ട് ടി.എ മൂസ, ജനറല്‍ സെക്രട്ടറി എം അബ്ബാസ്, എസ്.എ.എം ബഷീര്‍, മഹ്മൂദ് കുളങ്കര, മുനീര്‍ ബെന്താട്, അസീസ് ഹാജി മഞ്ചേശ്വരം, കെ.വി അബ്ദുല്‍ ഖാദര്‍ പ്രസംഗിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment