Latest News

കേരള യാത്രാ അലയൊലികള്‍ ഗള്‍ഫിലും, ദുബായില്‍ സന്ദേശ പ്രചാരണഐക്യദാര്‍ഢ്യ സമ്മേളനം 23 ന

ദുബൈ:[www.malabarflash.com]കാസര്‍കോട് കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ ഈ മാസം 24 മുതല്‍ ഫെബ്രുവരി 11വരെ മുസ്ലിം ലീഗ് നിയമസഭാ കക്ഷി ലീഡര്‍ പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്രയുടെ വിജയത്തിനായി ഗള്‍ഫിലും വന്‍ ഒരുക്കങ്ങള്‍.ഗള്‍ഫിലെ ഒട്ടുമിക്ക കെ എം സി സി കമ്മിറ്റികളും വ്യത്യസ്തതയാര്‍ന്ന പ്രചരണങ്ങളാണ് ഒരുക്കുന്നത്.

ദുബൈ കാസര്‍കോട് ജില്ലാ കെ എം സി സിയുടെ നേതൃത്വത്തില്‍ ദുബായിലെ രാഷ്ടിയ, സാംസ്‌കാരി,മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സന്ദേശ പ്രചരണഐക്യ ദാര്‍ഢ്യ സമ്മേളനം ശനിയാഴ്ച രാത്രി അല്‍ ബറഹ കെ.എം.സി.സിയില്‍ സംഘടിപ്പിക്കും.
യാത്രയുടെ പ്രചാരണത്തിനായി ദുബായിലെത്തിയ യാത്രാ നായകന്‍ പി.കെ കുഞ്ഞാലികുട്ടിക്ക് അബുദാബായിലും ദുബായിലും സംസ്ഥാന കമ്മിറ്റികള്‍ സംഘടിപ്പിച്ച സമ്മേളനങ്ങളില്‍ വന്‍ ജന പങ്കാളിത്തമാണ് ലഭിച്ചത്.
രാജ്യത്തിന്റെ പ്രയാണ വഴിയില്‍ എല്ലാ നല്ല കാര്യങ്ങള്‍ക്കും മാതൃകയായത് കേരള മോഡല്‍ ആണെന്നും, രാജ്യത്തെ വിഭാഗീയതയുണ്ടാക്കി തരം തിരിക്കുന്ന വര്‍ഗീയതയ്‌ക്കെതിരെയുള്ള ബോധവല്‍കണമാണ് കേരള യാത്രയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ദുബായ് കാസര്‍കോട് ജില്ലാ കെ എം സി സി സംഘടിപ്പിക്കുന്ന സന്ദേശ പ്രചരണഐക്യ ദാര്‍ഢ്യ സമ്മേളനത്തിന്റെ വിജയത്തിനായി മുഴുവന്‍ ഐക്യ മുന്നണി പ്രവാസി പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് കെ എം സി സി ജില്ലാ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
അല്‍ ബറഹ കെ എം സി സി ആസ്ഥാനത്ത് ചേര്‍ന്ന ജില്ലാ ഭാരവാഹിയോഗത്തില്‍ ആക്ടിംഗ് പ്രസിഡന്റ് ടി ആര്‍ ഹനീഫ മേല്‍പറമ്പ,ജനറല്‍ സെക്രട്ടറി അബ്ദുള്ള ആറങ്ങാടി,ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, സഹ ഭാരവാഹികളായ ഖാദിര്‍ ബെണ്ടിച്ചാല്‍, സി എച്ച് നൂറുദ്ധീന്‍,ഹസൈനാര്‍ ബീജന്തടുക്കം,ശരീഫ് പൈക്കം,ഇസ്മയില്‍ നാലാംവാതുക്കല്‍,അഡ്വ: ഇബ്രാഹിം ഖലീല്‍ പങ്കെടുത്തു





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.