ഉദുമ[www.malabarflash.com]:കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനടുത്ത് ഇസ്തിരിക്കട നടത്തുന്ന തഞ്ചാവൂര്‍ പേരാവൂണിയിലെ അശോക(55)നെ കഴുത്തറുത്ത് മൃഗീയമായി കൊല ചെയ്ത കേസിന്റെ അന്വേഷണം പോലീസ് തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു. ബേക്കല്‍ പ്രിന്‍സിപ്പള്‍ എസ് ഐ ആദംഖാനും സംഘവും അന്വേഷണത്തിനായി ഇപ്പോള്‍ തഞ്ചാവൂരില്‍ എത്തിയിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ബുധനാഴ്ച രാവിലെയാണ് കോട്ടിക്കുളത്തെ വാടക വീട്ടിലെ കിടപ്പ് മുറിയില്‍ ചോര വാര്‍ന്നൊഴുകിയ നിലയില്‍ അശോകന്റെ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം കിടപ്പ് മുറിയില്‍ വീണുകിടന്നത്. ചൊവ്വാഴ്ച അവധിയായതിനാല്‍ അശോകന്‍ വാടക വീട്ടില്‍ തന്നെയായിരുന്നു. പരിചയക്കാരനായ തമിഴ്‌നാട് സ്വദേശിയും കോട്ടിക്കുളത്തെ ബാര്‍ബര്‍ തൊഴിലാളിയുമായ കാര്‍ത്തിക് എന്ന യുവാവും ആ ദിവസം അശോകന്റെ വാടക വീട്ടിലെത്തിയിരുന്നു.
സംഭവത്തിന് ശേഷം കാര്‍ത്തിക് തമിഴ്‌നാട്ടിലേക്ക് കടക്കാനാണ് സാധ്യതയെന്ന് കണ്ടെത്തിയ ബേക്കല്‍ പോലീസ് ഉടന്‍ തന്നെ യുവാവിനെയും തേടി തമിഴ്‌നാട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു പ്രേമന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
വൈകിട്ട് ആറുമണി വരെ കാര്‍ത്തികിനെ അശോകനോടൊപ്പം കണ്ടവരുണ്ട്. പിന്നീട് ഈ യുവാവ് നാട്ടില്‍ നിന്ന് മുങ്ങി. യുവാവ് മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് അശോകനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. ബാര്‍ബര്‍ ഷോപ്പില്‍ ഉപയോഗിക്കുന്ന കത്തിപോലുള്ള ആയുധം ഉപയോഗിച്ച് അശോകന്റെ കഴുത്തറുക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു.
സംഭവത്തിന് ശേഷം കാര്‍ത്തിക് തമിഴ്‌നാട്ടിലേക്ക് കടക്കാനാണ് സാധ്യതയെന്ന് കണ്ടെത്തിയ ബേക്കല്‍ പോലീസ് ഉടന്‍ തന്നെ യുവാവിനെയും തേടി തമിഴ്‌നാട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു പ്രേമന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment