കാഞ്ഞങ്ങാട്:[www.malabarflash.com] വീട്ടുവേലക്കാരിയായ ബംഗാളി സ്വദേശിനിയായ പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി നിരന്തരം ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഗള്‍ഫിലേക്ക് മുങ്ങിയ യുവാവ് ഗോവ വിമാനത്താവളത്തില്‍ പിടിയിലായി.
മഡിയനിലെ സുബൈര്‍ എന്ന മാണിക്കോത്ത് സുബൈറിനെ (29)യാണ് ഗോവ ഡാമ്പോളി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ച് ഡാമ്പോളി പോലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചത്.
2015 മെയ് 23 മുതല്‍ തുടര്‍ച്ചയായ കുറച്ച് ദിവസം സുബൈര്‍ പെണ്‍കുട്ടി താമസിക്കുന്ന മഡിയനിലെ വാടക ക്വാര്‍ട്ടേഴ്‌സിലെത്തി വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കുകയും ചെയ്തുവെന്നാണ് കേസ്. കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാപിതാക്കളോടൊപ്പം കാഞ്ഞങ്ങാട്ടെത്തിയ പെണ്‍കുട്ടി വീട്ടുവേല ചെയ്തു വരികയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് സുബൈറിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തതോടെ യുവാവ് ഗള്‍ഫിലേക്ക് മുങ്ങി. ഇതേത്തുടര്‍ന്ന് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും രാജ്യത്തെ അന്താരാഷ്ട്ര-ആഭ്യന്തര വിമാനത്താവളങ്ങളേക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്ന് വിമാനത്തില്‍ ഗോവ വിമാനത്താവളത്തില്‍ ഇറങ്ങിയ സുബൈറിനെ ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെക്കുകയായിരുന്നു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിലെ എസ്‌ഐ കുഞ്ഞിരാമന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മധു, രമേശന്‍ എന്നിവര്‍ ഗോവയില്‍ ചെന്ന് സുബൈറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബലാത്സംഗത്തിനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് തടയല്‍ നിയമം അനുസരിച്ചാണ് കേസെടുത്തത്. കാഞ്ഞങ്ങാട്ടെത്തിച്ച യുവാവിനെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം കാസര്‍കോട്ട് പെണ്‍കുട്ടികളുടെ കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ ഹാജരാക്കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment