കാഞ്ഞങ്ങാട്:[www.malabarflash.com] വൈദ്യുതി തൂണ്‍ ദേഹത്ത് വീണ് ചുമട്ട് തൊഴിലാളിയായ തുടയെല്ല് തകര്‍ന്നു. സാരമായി പരുക്കേറ്റ മുട്ടം എരിപ്പുറം സ്വദേശി തളിപ്പറമ്പിലെ ഇ.മുഹമ്മദിനെ മാവുങ്കാല്‍ സിംസ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് മകള്‍ ഫഹീമയൊടൊപ്പം എരിപ്പുറത്തെ വീട്ടിലേക്ക് നടന്ന് പോവുമ്പോഴാണ് വൈദ്യുതി പോസ്റ്റ് മുഹമ്മദിന്‍റെ ദേഹത്ത് വീണത്. വൈദ്യുതി കമ്പി ദേഹത്ത് തട്ടിയെങ്കിലും തൂണ് വീഴുമ്പോഴേക്കും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ ഷോക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മകള്‍ ഫഹീമയുടെ ദേഹത്ത് കമ്പി വലിഞ്ഞ പാടുണ്ട്. ആദ്യം പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മുഹമ്മദിന് മെച്ചപ്പെട്ട ചികില്‍സയ്ക്കായി കാഞ്ഞങ്ങാട് സിംസിലേക്ക് മാറ്റുകയായിരുന്നു. തലയ്ക്കും പരിക്കുണ്ട്.
തുടയെല്ലിന് കാര്യമായി ആഘാതമേറ്റ മുഹമ്മദിന് കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. വൈദ്യുതി വകുപ്പ് അധികൃതരെ ഉടനെ വിവരമറിയച്ചിരുന്നെങ്കിലും സ്ഥലത്തെത്തി തിരിച്ച് പോവുക മാത്രമാണ് അവര്‍ ചെയ്തത്. ആശുപത്രിയില്‍ വന്ന് കാണാന്‍ പോലും ഇതേവരെ ആരും എത്തിയിട്ടില്ല.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

തുടയെല്ലിന് കമ്പി ഘടിപ്പിച്ച് മുഹമ്മദിന് ചുരുങ്ങിയത് നാല് മാസമെങ്കിലും കിടപ്പില്‍ കഴിയേണ്ടി വരും. തുടര്‍ന്ന് ചുമട്ട് പണിയെടുക്കാനും ബുദ്ധിമുട്ടായിരിക്കും. ഭാര്യ ഖയറുന്നിസയ്ക്കും മകള്‍ക്കൊപ്പം ആശുപത്രിയില്‍ കഴിയുന്ന മുഹമ്മദിന് ചുമട്ട് പണിയില്‍ നിന്നും കിട്ടുന്ന കൂലിയല്ലാതെ മറ്റ് വരുമാന മാര്‍ഗ്ഗമൊന്നുമില്ല.
ബൈത്തുറഹ്മ പദ്ധതിയില്‍ മുട്ടത്തെ മുസ്ലിം ലീഗ് കമ്മിറ്റി പണിത് നല്‍കിയ വീട്ടിലാണ് മുഹമ്മദും കുടുംബവും കഴിയുന്നത്. സ്വതന്ത്ര തൊഴിലാളി യൂണിയന്‍ അംഗമായ മുഹമ്മദിന് ആശുപത്രി വിടണമെങ്കില്‍ ഭീമമായ തുക വേണ്ടി വരും. തൊഴിലെടുക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്ന മുഹമ്മദിന് ആശുപത്രി ചെലവ് താങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
ബൈത്തുറഹ്മ പദ്ധതിയില്‍ മുട്ടത്തെ മുസ്ലിം ലീഗ് കമ്മിറ്റി പണിത് നല്‍കിയ വീട്ടിലാണ് മുഹമ്മദും കുടുംബവും കഴിയുന്നത്. സ്വതന്ത്ര തൊഴിലാളി യൂണിയന്‍ അംഗമായ മുഹമ്മദിന് ആശുപത്രി വിടണമെങ്കില്‍ ഭീമമായ തുക വേണ്ടി വരും. തൊഴിലെടുക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്ന മുഹമ്മദിന് ആശുപത്രി ചെലവ് താങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment