കാസര്‍കോട്:[www.malabarflash.com] റവന്യുജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനം തയ്യാറായി. 56ാ മത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ മുന്നോടിയായുള്ള റവന്യു ജില്ലാ കലോല്‍സവമായതിനാല്‍ കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 56 വിദ്യാര്‍ഥികളും അധ്യാപകരുമാണ് സ്വാഗതഗാനം ആലപിക്കുക.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
സപ്തഭാഷകളില്‍ രമേശ് കാവിലിന്റെ രചനയില്‍ സംഗീതാധ്യാപകന്‍ വെള്ളിക്കോത്ത് വിഷ്ണു ഭട്ട് സംഗീത സംവിധാനം നല്‍കിയാണ് സ്വാഗതഗാനം ഒരുക്കിയത്. മലയാളം, കന്നഡ, തുളു, കൊങ്ങിണി, തമിഴ്, മറാട്ടി, ഹിന്ദി ഭാഷകളില്‍ നാടിന്റെ സാംസ്‌കാരിക പൈതൃകവും ചരിത്രവും വിദ്യാര്‍തികളുടെ ഉന്നമാനവുമാണ് സ്വാഗതഗാനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
കെ.മുരളീധരന്‍ നായര്‍ തബലയും അമ്മുമാസ്റ്റര്‍ കീ ബോര്‍ഡും ഉമേഷ് കാസര്‍കോട് ഗിറ്റാറും കൈകാര്യം ചെയ്യും. ചൊവ്വാഴ്ച പകല്‍ മൂന്നുമണിക്ക് നടക്കുന്ന ഉദ്ഘാടനവേദിയില്‍ സ്വാഗതഗാനം ആലപിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment