Latest News

'മണ്‍സൂണ്‍ മാംഗോസ്'ലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു

കൊച്ചി:[www.malabarflash.com] മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ Muzik247, ഫഹദ് ഫാസില്‍ നായകനാകുന്ന 'മണ്‍സൂണ്‍ മാംഗോസ്'ലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. ജേക്‌സ് ബിജോയ് സംഗീതം നല്‍കിയ 'റോസി' എന്ന ഈ രസകരമായ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലാണ്. ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് മനോജ് കുറൂര്‍ ആണ്. ജേക്‌സ് ബിജോയും ഈ ഗാനത്തില്‍ ആലപിച്ചിട്ടുണ്ട്.

ഫഹദ് ഫാസില്‍, ഐശ്വര്യ മേനോന്‍, വിജയ് റാസ്, വിനയ് ഫോര്‍ട്ട് എന്നിവര് മുഖ്യവേഷങ്ങളില്‍ എത്തുന്ന ഈ കോമഡി എന്റര്‍റ്റെനറിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് 'അക്കരക്കാഴ്ചകള്‍' എന്ന ജനപ്രിയ ടെലിവിഷന്‍ പരമ്പര ഒരുക്കിയ അബി വര്‍ഗീസാണ്.

ടോവിനോ തോമസ്, സഞ്ജു ശിവറാം, ജേക്കബ് ഗ്രിഗറി, നന്ദു കെ, ജോസുകുട്ടി വി, സജിനി എസ്, തമ്പി ആന്റണി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അബി വര്‍ഗീസും നവീന്‍ ഭാസ്‌കറും മാറ്റ് ഗ്രബും ചേര്‍ന്നാണ് യു എസിന്റെ പശ്ചാത്തലത്തില്‍ തിരകഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ലൂക്കാസ് പ്രുഖ്‌നിക്കും എഡിറ്റിംഗ് ഡോണ്‍ മാക്‌സുമാണ്. Muzik247നാണ് ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. Kayal Filmsന്റൈ ബാനറില്‍ ആന്റണി പി തെക്കേക്കും പ്രേമ പി തെക്കേക്കും നിര്മിച്ച 'മണ്‍സൂണ്‍ മാംഗോസ്', ജനുവരി 15ന് തിയേറ്ററുകളില്‍ എത്തും.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.