കാസര്‍കോട്:[www.malabarflash.com] സംസ്ഥാനത്ത് വനിതാപോലീസുകാരുടെ നിയമനത്തില്‍ ഒരു ശതമാനം കൂടി വര്‍ധനവ് വരുത്താന്‍ തീരുമാനിച്ചതായി ആഭ്യന്തര, വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കാസര്‍കോട് പോലീസ് സ്റ്റേഷന്‍ താമസകെട്ടിട സമുച്ചയം പാറക്കട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഇതോടെ സേനയില്‍ വനിതാപോലീസുകാരുടെ എണ്ണം ആറു ശതമാനമായി ഉയര്‍ത്തി. 10 ശതമാനമാണ് ലക്ഷ്യം. അറുപത് വനിതാ എസ് ഐ മാരേ കൂടി ഉടന്‍ നിയമിക്കും. 30 വനിതാപോലീസുകാരെ സ്ഥാന കയറ്റം നല്‍കിയും 30 വനിതകളെ നേരിട്ടും നിയമിക്കും. 21 വര്‍ഷം പൂര്‍ത്തിയാക്കിയ വനിതാ കോണ്‍സ്റ്റബിള്‍മാര്‍ക്ക് ഒരു ഗ്രേഡ് നല്‍കും. പോലീസില്‍ കോണ്‍സ്റ്റബിള്‍മാരുടെയും എസ് ഐ മാരുടെയും നിയമനത്തില്‍ പി എസ് സി നടത്തുന്ന പരീക്ഷകളില്‍ വനിതകള്‍ക്കു കൂടി അപേക്ഷിക്കാന്‍ അവസരം നല്‍കിയതോടെ ഈ രംഗത്ത് കൂടുതല്‍ സ്ത്രീകള്‍ കടന്നുവരികയാണ്.
250 വനിതാ പോലീസുകാരെ അടുത്തിടെയാണ് നിയമിച്ചത്. വനിതാ പോലീസ് ബറ്റാലിയന്‍ രൂപീകരിക്കുകയാണ് ലക്ഷ്യം. ഫയര്‍ഫോഴ്‌സിലും ജയിലിലും വനിതകളെ കൂടുതല്‍ നിയമിക്കുന്നതിന് നിയമത്തില്‍ മാറ്റം വരുത്തി. ഫയര്‍ഫോഴ്‌സില്‍ പട്ടികജാതിക്കാര്‍ക്കും പോലീസില്‍ ആദിവാസികള്‍ക്കും നിയമനത്തിന് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി. പട്ടികവര്‍ഗക്കാരായ 75 പേരെ ഇങ്ങനെ നിയമിച്ചു.
മരിച്ചവരുടെ ആശ്രിതര്‍ക്ക് പോലീസില്‍ സമയബന്ധിതമായി ജോലി കിട്ടുന്നതിനുളള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ഇതിനായി നിയമ ഭേദഗതി വരുത്തും. മുന്‍ഗണനാ പട്ടികയുടെ അടിസ്ഥാനത്തില്‍ ജോലി നല്‍കും.പോലീസുകാരുടെ ന്യായമായ സ്ഥാനകയറ്റം ഒരു കാരണവശാലും തടഞ്ഞുവെക്കില്ല. ഇതിനായി സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
പോലീസുകാര്‍ക്കുളള അപകട ഇന്‍ഷൂറന്‍സ് അടുത്തമാസം നിലവില്‍ വരും. എല്ലാ പോലീസ് സ്റ്റേഷനുകളിലും താമസ കെട്ടിട സമുച്ചയം അനുവദിക്കുകയാണ് ലക്ഷ്യം. സ്ഥല ലഭ്യതക്കനുസരിച്ച് മുന്‍ഗണനാ ക്രമത്തില്‍ താമസ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമെന്ന് മന്ത്രി പറഞ്ഞു.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ്, വാര്‍ഡ് മെമ്പര്‍ ദിവാകര, കേരള പോലീസ് ഓഫീസേഴ്‌സ് അസേ#ാസിയേഷന്‍ പ്രസിഡണ്ട് ടി പി സുമേഷ്, കേരള പോലീസ് അസോസിയേഷന്‍ സെക്രട്ടറി പി ആര്‍ ശ്രീനാഥ്, അഡ്വ: സി കെ ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. എ ആര്‍ ക്യാമ്പ് ആര്‍ ഐ കെ വിശ്വനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസ് സ്വാഗതവും ഡി സി ആര്‍ ബി ഡി വൈ എസ് പി കെ ദാമോധരന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment