Latest News

പണയ സ്ഥലം മറ്റൊരു ബാങ്കില്‍ ഈട് നല്‍കി 10 ലക്ഷം തട്ടിയ ദമ്പതികള്‍ക്കെതിരെ കേസ്

ഉദുമ[www.malabarflash.com]: കെ എസ് എഫ് ഇയില്‍ പണയം വെച്ച സ്ഥലത്തിന്റെ ആധാരത്തിന്റെ കോപ്പി ബാങ്കില്‍ പണയം വെച്ച് ദമ്പതികള്‍ പത്ത് ലക്ഷം രൂപ തട്ടിയെടുത്തു.
ഇതുസംബന്ധിച്ച് കെ എസ് എഫ് ഇ ഉദുമ ബ്രാഞ്ച് മാനേജര്‍ നല്‍കിയ പരാതിയില്‍ പെരിയ ആയമ്പാറയിലെ മുരളീധരന്‍, ഭാര്യ നീലവേണി എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്.

മുരളീധരന്‍ തന്റെ സ്ഥലത്തിന്റെ ആധാരം കെ എസ് എഫ് ഇ ഉദുമ ബ്രാഞ്ച് ഓഫീസില്‍ പണയം വെച്ച് പത്തുലക്ഷം രൂപയെടുത്തിരുന്നു. ഇതിന് ശേഷം ഇതേ സ്ഥലം ഭാര്യയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത മുരളീധരന്‍ അതിന്റെ ആധാരം പെരിയ സര്‍വ്വീസ് സഹകരണബാങ്കില്‍ പണയം വെക്കുകയും ഇവിടെ നിന്നും വായ്പയെടുക്കുകയും ചെയ്തു. ഭാര്യ നീലവേണി മുരളീധരന് ഇതിനുവേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കുകയായിരുന്നു.

കെ എസ് എഫ് ഇയില്‍ മുതലും പലിശയും മുരളീധരന്‍ അടക്കാതിരുന്നതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ നടത്തിയ അന്വേഷണത്തിലാണ് തങ്ങളറിയാതെ പെരിയ ബാങ്കില്‍ നിന്നും ദമ്പതികള്‍ വായ്പയെടുത്തതായി ബോധ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.