പെരിയ:[www.malabarflash.com] പെരിയ ഗവ:പോളിടെക്‌നിക് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സ് അനുവദിക്കുന്നതിന് പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
പോളിടെക്‌നിക്കില്‍ അഞ്ചു ദിവസമായി നടന്ന അഖിലേന്ത്യാ ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം ടെക്‌നോത്സവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ജൂബിലി വര്‍ഷത്തിലേക്ക് കടക്കുന്ന പെരിയ പോളിടെക്‌നിക് കോളേജില്‍ സിവില്‍ ഡിപ്ലോമ കോഴ്‌സ് ആരംഭിക്കണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ (ഉദുമ) ആവശ്യപ്പെട്ടിരുന്നു. കൂടാതെ പി ടി എ അംഗങ്ങള്‍ നിവേദനം നല്‍കിയിരുന്നു.
ഇതിനെതുടര്‍ന്നാണ് സിവില്‍ എഞ്ചിനീയറിംഗ് കോഴ്‌സ് തുടങ്ങുന്നതിന് വേണ്ട നടപടികള്‍ ഹയര്‍ എജ്യുക്കേഷനുമായും വിദ്യാഭ്യാസ മന്ത്രിയുമായും ആലോചിച്ച് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്.
ചടങ്ങിനോടനുബന്ധിച്ച് കോളേജില്‍ പുതുതായി പണിത കല്‍പ്പന ചൗള മെമ്മോറിയല്‍ ലൈബ്രറി കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പി കരുണാകരന്‍ എം പി മുഖ്യാതിഥി ആയിരുന്നു. കെ കുഞ്ഞിരാമന്‍ എം എല്‍ എ (തൃക്കരിപ്പൂര്‍), കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ഗൗരി, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ് നായര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ പി സതീഷ് ചന്ദ്രന്‍, ബാലകൃഷ്ണന്‍ പെരിയ, പി ഗംഗാധരന്‍ നായര്‍, സി രാജന്‍ പെരിയ, ടി രാമകൃഷ്ണന്‍, പി ടി എ വൈസ് പ്രസിഡണ്ട് കെ എന്‍ ബാബുരാജ്, കുമാരന്‍ മാസ്റ്റര്‍, പ്രമോദ് പെരിയ, സുര്‍ജിത്ത് , എസ് ആരിഫ്ഖാന്‍ എന്നിവര്‍ സംസാരിച്ചു. ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ ജോ: ഡയറക്ടര്‍ ഡോ: ശശികുമാര്‍ സ്വാഗതവും, പ്രിന്‍സിപ്പാള്‍ എം ചന്ദ്രകുമാര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment