ഉദുമ[www.malabarflash.com]: അരയസമാജത്തിന്റെ പ്രധാന ദേവസ്ഥാനമായ ബേക്കല്‍ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തില്‍ കേരളയാത്രാ നായകന്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് ഊഷ്മള സ്വീകരണം. ബേക്കല്‍ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ കടല്‍കോടതി കൂടിയാണ് ശ്രീ കുറുംബ ഭഗവതി ക്ഷേത്രം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ബേക്കലിലെ സ്വീകരണത്തിനുള്ള യാത്രക്കിടയിലാണ് ക്ഷേത്രഭാരവാഹികളുടെ ക്ഷണപ്രകാരം ജാഥാനായകന്‍ ഭഗവതി ക്ഷേത്രത്തിലേക്ക് കയറിയത്. പ്രമുഖ സ്ഥാനികന്‍ കണ്ണന്‍ കാരണവര്‍, പാണന്‍ കാരണവര്‍, കുപ്പക്കാരണവര്‍,മുത്തത്താരി കാരണവര്‍ എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം സ്ഥാനികരാണ് ജാഥാനായകനെ സ്വീകരിച്ചത്.
മന്ത്രി വി.കെ.ഇബ്രാഹീം കുഞ്ഞ്, പി.വി.അബ്ദുല്‍ വഹാബ് എം.പി തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു. നഗ്നപാദരായി ക്ഷേത്രാങ്കണത്തില്‍ പ്രവേശിച്ച നേതാക്കളെ ഉപചാരപൂര്‍വ്വം ക്ഷേത്രഭരണാധികാരികള്‍ വരവേറ്റു.
തിങ്കളാഴ്ച രാവിലെ കാസര്‍കോട് നിന്ന് ആരംഭിച്ച യാത്ര രണ്ടാമത്തെ സ്വീകരണ കേന്ദ്രത്തിലെത്തും മുമ്പായിരുന്നു ഊഷ്മളമായ ഈ ചടങ്ങ്.
കടപ്പുറത്തെ അരയസമുദായത്തിന്റെ ആശ്രയ കേന്ദ്രമാണ് ഈ ക്ഷേത്രം. ഒരുപാട് ഐതിഹ്യങ്ങളുള്ള ഈ ക്ഷേത്ര സന്നിധിയിലാണ് അരയസമൂഹത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നത്. കുടുംബതര്‍ക്കങ്ങള്‍ മുതല്‍ സാമൂഹ്യപ്രശ്‌നങ്ങള്‍ വരെ മുത്തത്താരിയുടെ നേതൃത്വത്തിലുള്ള സ്ഥാനീയരാണ് തീര്‍ക്കുന്നത്. അരയസമൂഹത്തിന്റെ അവസാനവാക്കാണ് ഈ ക്ഷേത്രം. ഭാരവാഹികളായ പ്രസിഡണ്ട് ജി.വിജയന്‍, സെക്രട്ടറി വി.കെ.കുമാരന്‍, ട്രഷറര്‍ താമിക്കുട്ടി എന്നിവരും ജാഥാനായകനെ സ്വീകരിക്കാനുണ്ടായിരുന്നു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം തൃക്കണ്ണാടപ്പന്റെ മകന്‍ കുറുംബ ഭഗവതിയുടെ പേരിലാണ് സ്ഥാപിക്കപ്പെട്ടത്. കാസര്‍കോട്ട് പ്രശസ്തമായ മുസ്ലിം തെയ്യങ്ങളുണ്ട്. ഓരോ പ്രദേശത്തെയും രക്ഷിച്ച മുസ്്‌ലിം പ്രാദേശിക നേതാക്കന്‍മാരെ ഓര്‍മ്മിക്കുന്ന ഈ തെയ്യം കെട്ടിയാടല്‍ പ്രശസ്തമാണ്. മാത്രമല്ല, ബേക്കല്‍ കടപ്പുറത്തേത് മത്സ്യത്തൊഴിലാളികള്‍ വറുതിയിലാകുമ്പോള്‍ അവര്‍ പ്രാര്‍ത്ഥനയുമായി എത്തുന്നത് തൊട്ടടുത്തുള്ള ബാബ വല്‍ ഹസന്‍ മഖാമിലേക്കാണ്. ഈ സൗഹൃദത്തിന്റെ മണ്ണില്‍ സാമുദായിക സ്‌നേഹത്തിന്റെ പുതിയ ഉണര്‍ത്തുപാട്ടായി മാറി ക്ഷേത്ര സന്ദര്‍ശനം.
ബേക്കല്‍ ഹാര്‍ബര്‍ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ജാഥാനായകേെനട് അവര്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ ഞങ്ങള്‍ ഏറ്റവും വിശ്വാസ്യതയോടെ കാണുന്ന നേതാക്കളിലൊരാളാണ് താങ്കള്‍. അത്‌കൊണ്ടാണ് ഈ ആവശ്യം താങ്കളോട് തന്നെ ഉന്നയിക്കുന്നത്. പതിനഞ്ച് മിനുറ്റോളം ക്ഷേത്ര ഭാരവാഹികള്‍ക്കൊപ്പം ചെലവഴിച്ച ശേഷമാണ് ജാഥാനായകന്‍ മടങ്ങിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment