Latest News

ജില്ലയില്‍ കേബിള്‍ ടിവി ഡിജിറ്റല്‍ വല്‍ക്കരണം പൂര്‍ത്തിയായി, പ്രഖ്യാപനം 14ന്

കാസര്‍കോട്:[www.malabarflash.com] കേന്ദ്ര സര്‍ക്കാറും ട്രായിയും കേബിള്‍ ടിവി വിതരണ രംഗത്ത് നടത്തി വരുന്ന സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ ജില്ലയില്‍ പൂര്‍ത്തിയായി. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 14ന് മണിക്ക് കാസര്‍കോട് പ്രസ്സ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 
ചടങ്ങില്‍ സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് നാസര്‍ ഹസ്സന്‍ അന്‍വര്‍ അധ്യക്ഷത വഹിക്കും. 

മൂന്നാംഘട്ട സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കേണ്ടത് ജില്ലയിലെ മൂന്ന് നഗരസഭ പ്രദേശങ്ങളിലായിരുന്നു എന്നാല്‍ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ പ്രക്രിയക്ക് വേഗത കൂട്ടുന്നതിനും ഇതിന്റെ ഗുണം വരിക്കാര്‍ക്ക് ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ജില്ലയിലെ കേരള വിഷന്‍ മുഴവന്‍ വരിക്കാരേയും ഡിജിറ്റല്‍ ടിവിയിലേക്ക് മാറ്റിയത്. ഇതോടെ 25 വര്‍ഷത്തിലധികമായിലഭിച്ചിരുന്ന അനലോഗ് സിഗ്‌നല്‍ ജില്ലയില്‍ പൂര്‍ണ്ണമായും സ്വിച്ച് ഓഫ് ചെയ്തു. ഡിജിറ്റല്‍ വല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലയില്‍ 85,000 ഓളം എസ്.ടി.ബി കള്‍ ഇതിനോടകം സ്ഥാപിച്ചുകഴിഞ്ഞു.
സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ പ്രഖ്യാപനത്തിന് ശേഷം സി.ഒ.എ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടത്തപ്പെട്ട ഷോര്‍ട്ട് ഫ്‌ളെയിം വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കും.
ജി.ബി.വത്സന്‍(ജൂറി ചെയര്‍മാന്‍), സതീഷ് പാക്കം(സി.ഒ.എ ജില്ലാ പ്രസിഡണ്ട്), എം.ലോഹിതാക്ഷന്‍(സി.ഒ.എ ജില്ലാ സെക്രട്ടറി), ടി.വി.മോഹനന്‍(സി.സി.എന്‍ എം.ഡി), എം.ആര്‍.അജയന്‍(സി.ഒ.എ ജില്ലാ ട്രഷറര്‍), ഷുക്കൂര്‍ കോളിക്കര(സി.ഒ.എ ജില്ലാ കമ്മിറ്റി അംഗം)
പുരുഷോത്തം എം.നായക്(സി.ഒ.എ മേഖല പ്രസിഡണ്ട്), എം.മനോജ് കുമാര്‍(സി.ഒ.എ മേഖല സെക്രട്ടറി) തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.