Latest News

രാവണീശ്വരത്ത് സി.പി.എം. പ്രവര്‍ത്തകന് കുത്തേറ്റു

കാഞ്ഞങ്ങാട്:[www.malabarflash.com] രാവണീശ്വരം വാണിയമ്പാറയില്‍ സി.പി.എം. പ്രവര്‍ത്തകന് കുത്തേറ്റു. കൊട്ടിലങ്ങാട്ടെ കോരന്റെ മകന്‍ അജിത്തി (25)നാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ യുവാവിനെ മംഗളൂരു ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

അജിത്ത് കാഞ്ഞങ്ങാട്ടെ ഹാര്‍ഡ്വെയര്‍ ഷോപ്പ് തൊഴിലാളിയാണ്.ശനിയാഴ്ച രാത്രി അജിത്ത് കാഞ്ഞങ്ങാട്ട്‌നിന്ന് ജോലികഴിഞ്ഞ് മടങ്ങവെ വാണിയമ്പാറയില്‍വെച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം. നേതാക്കള്‍ ആരോപിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.