നെടുമ്പാശേരി:[www.malabarflash.com] ഗള്‍ഫിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ച 55,67,991 രൂപയുടെ വിദേശ കറന്‍സി കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടിച്ചെടുത്തു. ജനുവരി ആറിന് 26,30,000 രൂപയുടെ വിദേശ കറന്‍സി സമാന രീതിയില്‍ ഇവിടെ പിടികൂടിയിരുന്നു.
കൊച്ചിയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 411-ാം നമ്പര്‍ ഫ്‌ളൈറ്റില്‍ ഷാര്‍ജയ്ക്കു പോകാന്‍ വന്ന പയ്യന്നൂര്‍ സ്വദേശി അജിത്തിന്റെ ബാഗിലാണു കറന്‍സികള്‍ ഒളിപ്പിച്ചിരുന്നത്. പഴയ വസ്ത്രങ്ങളോടൊപ്പം വച്ചിരുന്ന പാന്റ്‌സുകളുടെ പോക്കറ്റുകളില്‍ പല കെട്ടുകളായിട്ടാണു കറന്‍സി വച്ചിരുന്നത്. 3,12,000 സൗദി റിയാലും 4,150 അമേരിക്കന്‍ ഡോളറും 2,090 യുഎഇ ദിര്‍ഹവുമാണ് ബാഗിലുണ്ടായിരുന്നത്.
എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞ് കസ്റ്റംസ് കൗണ്ടറില്‍ എത്തിയപ്പോഴാണു പിടിയിലായത്. പിടിയിലായ അജിത്തും കഴിഞ്ഞ ദിവസം കുടുങ്ങിയ നൗഷാദും കള്ളക്കടത്ത് സംഘത്തിന്റെ കണ്ണികള്‍ മാത്രമാണെന്നാണു സൂചന. വിദേശത്തേക്കു കറന്‍സി കൊണ്ടുപോയിട്ട് തിരിച്ചു വരുമ്പോള്‍ സ്വര്‍ണം കൊണ്ടുവരുന്ന രീതിയാണ് ഇവര്‍ തുടരുന്നതെന്നാണു ലഭിക്കുന്ന വിവരം.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ അഭിലാഷ് കെ. ശ്രീനിവാസന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ കെ.പി. ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു കറന്‍സി പിടിച്ചത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment