തൃശൂര്‍:[www.malabarflash.com] തൃശൂരില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തത് മകളുടെ വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന്. ചുക്കിരികുന്ന് തൂപ്രത്ത് ബാബു (52), ഭാര്യ സവിത (48), മകള്‍ ശില്‍പ (22) എന്നിവരെയാണ് ബുധനാഴ്ച വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരിങ്ങാലക്കുട കോണത്തുകുന്നിലെ യുവാവുമായി ഫെബ്രുവരി 28ന് ശില്‍പയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ ശില്‍പയുടെ കാമുകനെന്ന് പറയപ്പെടുന്ന യുവാവ് പ്രതിശ്രുതവരന് ചിത്രങ്ങള്‍ അയച്ചുകൊടുത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങുകയായിരുന്നു.
കൂടുതല്‍ ചിത്രങ്ങള്‍ കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അത്താണിയിലുള്ള ഈ യുവാവാണ് തങ്ങളുടെ മരണത്തിന് ഉത്തരവാദിയെന്നും അവനെ വെറുതെ വിടരുതെന്നും സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി.
ആത്മഹത്യക്കുമുമ്പ് ശില്‍പ വലിയച്ഛന്റെ മകനെ ഫോണില്‍ വിളിച്ചിരുന്നു. ശബ്ദത്തില്‍ അസ്വാഭാവികത തോന്നിയ ഇയാള്‍ ഇവരുടെ വീട്ടിലത്തെിയപ്പോഴാണ് മൂന്നുപേരെയും വിഷം കഴിച്ച നിലയില്‍ കണ്ടത്.
ഉടന്‍ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലത്തെിച്ചു. മൃതദേഹങ്ങള്‍ ജൂബിലി മിഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍. വ്യാഴാഴ്ച പുതുക്കാട് സി.ഐ എന്‍. മുരളീധരന്‍, വരന്തരപ്പിള്ളി എസ്.ഐ എസ്. അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തും. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment