കുമ്പള:[www.malabarflash.com] രണ്ട് വര്‍ഷം മുമ്പ് റീചാര്‍ജ് ചെയ്യാന്‍ ഏല്‍പ്പിച്ച മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കടയുടമയായ യുവാവ് വിദ്യാര്‍ത്ഥിനിയെ തുടര്‍ച്ചയായി ശല്യം ചെയ്തു. ഒടുവില്‍ പതിനഞ്ചംഗ സംഘം യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ബുധനാഴ്ച നായിക്കാപ്പിലാണ് സംഭവം.
ഷിറിയയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് മൊബൈലില്‍ വിളിച്ച് ശല്യം ചെയ്തത്. കുമ്പള പെര്‍വാഡ് സ്വദേശിക്കാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥിനി വീട്ടുകാരോട് പറഞ്ഞതോടെ നമ്പര്‍ നിരീക്ഷിച്ച് വരികയായിരുന്നു. ബുധനാഴ്ച പതിനൊന്ന് മണിക്ക് നായിക്കാപ്പിലെത്താന്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടു.
അതോടെ പതിനഞ്ചംഗസംഘം വളഞ്ഞ് വെച്ച് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ യുവാവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് നാല് സ്റ്റിച്ചുണ്ട്.
യുവാവിനെ മര്‍ദ്ദിച്ചതിന് പതിനഞ്ച് പേര്‍ക്കെതിരെ കുമ്പള പൊലീസ് വധശ്രമത്തിന് കേസെടുത്തു. അതേ സമയം പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് യുവാവിനെതിരെയും കേസെടുത്തു.


No comments:
Post a Comment