Latest News

സ്വര്‍ണവ്യാപാരിയെ കൊള്ളയടിച്ച സംഭവം: ബാഗ് ഉപേക്ഷിച്ചനിലയില്‍

മാനന്തവാടി:[www.malabarflash.com] നെടുംപൊയില്‍-മാനന്തവാടി അന്തര്‍സംസ്ഥാനപാതയില്‍ സ്വര്‍ണ വ്യാപാരിയെ പട്ടാപ്പകല്‍ വാഹനം തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

വയനാട് കല്പറ്റ സ്വദേശിയും കോഴിക്കോട് പാളയത്തെ സ്വര്‍ണം മൊത്തവ്യാപാരിയുമായ കുന്നുമ്മേല്‍ ഷൈജിലിനെയാണു 29ാം മൈലിനു സമീപം ബുധനാഴ്ച രാവിലെ 10ഓടെ കൊള്ളയടിച്ചത്. സിഐ ഉത്തംദാസ്, എസ്‌ഐ കെ.എം. ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച സംഭവസ്ഥലത്തു വിശദമായ പരിശോധന നടത്തി. വിരലടയാള വിദഗ്ധരും പരിശോധനയ്ക്കുണ്ടായിരുന്നു.

ഇരുപത്തിനാലാം മൈലില്‍ സെമിനാരി ബില്‍ഡിംഗിനു സമീപത്തുനിന്നു സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാഗ് ഉപേക്ഷിച്ചനിലയില്‍ പോലീസ് കണെ്ടടുത്തു. ബാഗ് കാലിയായിരുന്നു. നാലു പേരടങ്ങുന്ന സംഘമാണു ഷൈജില്‍ സഞ്ചരിച്ചിരുന്ന മാരുതി 800 കാര്‍ തടഞ്ഞുനിര്‍ത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ചത്.

കാറിലുണ്ടായിരുന്ന 900 ഗ്രാം സ്വര്‍ണാഭരണങ്ങളും 400 ഗ്രാം തങ്ക ക്കട്ടിയും ഒന്നര ലക്ഷം രൂപയും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്യപ്പെട്ടു. ഷൈജിലിനെ പിന്നീടു കവര്‍ച്ചാസംഘമെത്തിയ വെള്ള നിറത്തിലുള്ള ഇന്നോവ കാറില്‍ പിടിച്ചുകയറ്റി കൈകള്‍ കൂട്ടിക്കെട്ടുകയും വായില്‍ പ്ലാസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തശേഷം റോഡിനുതാഴെ കുഴിയിലേക്കു തള്ളിയിട്ടു. തുടര്‍ന്നു നെടുംപൊയില്‍ ഭാഗത്തേക്കു രക്ഷപ്പെടുകയായിരുന്നു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.