നെടുമ്പാശേരി:[www.malabarflash.com] വീട്ടമ്മയുടെ മുഖത്ത് ആസിഡ് ഒഴിച്ചു സ്വര്‍ണാഭരണം കവര്‍ന്നു. കുന്നുകര വടക്കെ അടുവാശേരി പൂക്കോട് പുതുശേരി വീട്ടില്‍ ജോസിന്റെ ഭാര്യ മേഴ്‌സിയുടെ(52) മുഖത്താണു മോഷ്ടാവ് ആസിഡ് ഒഴിച്ച ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.
കുപ്പിയെടുക്കാന്‍ അകത്തേക്കു പോയ മേഴ്‌സിയുടെ പിന്നാലെ ഇയാളും അകത്തു പ്രവേശിക്കുകയായിരുന്നു. അകത്തു വച്ചു കൈയില്‍ കരുതിയിരുന്ന ആസിഡ് മുഖത്ത് ഒഴിച്ചശേഷം ബെഡ് ഷീറ്റ് ഉപയോഗിച്ചു മുഖം പൊത്തി. തുടര്‍ന്നു സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയും കൈയില്‍ കിടന്നിരുന്ന വളകള്‍ ഊരിയെടുക്കുകയുമായിരുന്നു. ഇതിനു ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ജോസിന്റെ മരണശേഷം മേഴ്‌സിയും കോളേജ് അധ്യാപകനായ മകനുമാണ് വീട്ടില്‍ താമസിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് വീട് പെയിന്റടിക്കാന്‍ വന്ന കുറുമശേരി സ്വദേശി തെക്കന്‍ ജോണ്‍ എന്നയാളാണു കവര്‍ച്ച നടത്തിയതെന്നു മേഴ്‌സി മൊഴി നല്‍കി.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണു മോഷ്ടാവ് എത്തിയത്. മേഴ്‌സിയുടെ വീട്ടില്‍ മറ്റാരും ഉണ്ടാവില്ലെന്ന് ഇയാള്‍ പെയിന്റിംഗ് ജോലിക്കു വന്നപ്പോള്‍ മനസിലാക്കിയിരുന്നു. വാതിലില്‍ മുട്ടി വിളിച്ച ഇയാള്‍ മേഴ്‌സിയോടു കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. ഇയാളെ മുന്‍ പരിചയം ഉണ്ടായിരുന്നതിനാല്‍ മറ്റു സംശയങ്ങള്‍ തോന്നിയില്ല. വെള്ളം കുടിച്ചു കഴിഞ്ഞപ്പോള്‍ ബൈക്കില്‍ പെട്രോള്‍ തീര്‍ന്നെന്നും പെട്രോള്‍ വാങ്ങാന്‍ ഒരു കുപ്പി വേണമെന്നും പറഞ്ഞു.
കുപ്പിയെടുക്കാന്‍ അകത്തേക്കു പോയ മേഴ്‌സിയുടെ പിന്നാലെ ഇയാളും അകത്തു പ്രവേശിക്കുകയായിരുന്നു. അകത്തു വച്ചു കൈയില്‍ കരുതിയിരുന്ന ആസിഡ് മുഖത്ത് ഒഴിച്ചശേഷം ബെഡ് ഷീറ്റ് ഉപയോഗിച്ചു മുഖം പൊത്തി. തുടര്‍ന്നു സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയും കൈയില്‍ കിടന്നിരുന്ന വളകള്‍ ഊരിയെടുക്കുകയുമായിരുന്നു. ഇതിനു ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു.
മേഴ്‌സി ഫോണില്‍ വിളിച്ചാണ് അയല്‍ക്കാരെ വിവരം അറിയിച്ചത്. അയല്‍ക്കാര്‍ എത്തിയപ്പോള്‍ മുഖത്തു പൊള്ളലേറ്റ നിലയിലായിരുന്നു. ഉടന്‍ തന്നെ കാക്കനാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment