കോതമംഗലം:[www.malabarflash.com] കളിച്ചുകൊണ്ടിരിക്കെ ടി.വി ദേഹത്തു വീണ് രണ്ടുവയസുകാരന്‍ മരിച്ചു. ഊന്നുകല്‍ നമ്പൂരികൂപ്പില്‍ പുത്തന്‍പുരയ്ക്കല്‍ രതീഷിന്റെ മകന്‍ ശ്രീഹരി ആണ് മരിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ടിവിയുടെ വയറില്‍ പിടിച്ച്‌വലിക്കുന്നതിനിടെ സ്റ്റാന്‍ഡില്‍നിന്ന് ടിവി കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് അടുക്കളയിലായിരുന്ന മാതാവ് അമ്പിളി ഓടിയെത്തി ടിവി എടുത്തുമാറ്റി കുട്ടിയെ ഉടന്‍ കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംസ്‌കാരം നടത്തി. ഏക സഹോദരന്‍: വൈഷ്ണവ്(അഞ്ച്).
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment