Latest News

എംഎല്‍എമാരുടെ ചികില്‍സാ ചെലവ് 4.61 കോടി രൂപ

തിരുവനന്തപുരം:[www.malabarflash.com] പതിമൂന്നാം നിയമസഭയുടെ ഒക്ടോബര്‍ 31 വരെയുള്ള കണക്കു പ്രകാരം ചികില്‍സാ സഹായമെന്ന പേരില്‍ സര്‍ക്കാരില്‍ നിന്നു എംഎല്‍എമാര്‍ കൈപ്പറ്റിയതു 4.61 കോടി രൂപ. 140 എംഎല്‍എമാരില്‍ 117 പേര്‍ പണം കൈപ്പറ്റിയതിന്റെ വിവരങ്ങളാണ് ആലപ്പുഴ സ്വദേശിയായ കളത്തില്‍ വിജയനു വിവരാവകാശ നിയമപ്രകാരം ലഭിച്ചത്.

വ്യക്തിപരമായ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയാത്തതിനാല്‍ ഏതു രോഗത്തിനാണു ചികില്‍സ എന്ന ചോദ്യത്തിനു മറുപടി നല്‍കാന്‍ സാധിക്കില്ലെന്നാണു നിയമസഭാ സെക്രട്ടറിയുടെ വിശദീകരണം. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ കൈപ്പറ്റിയ പണത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഏറ്റവും കൂടുതല്‍ ചികില്‍സാ സഹായം കൈപ്പറ്റിയത് കുട്ടനാടിന്റെ പ്രതിനിധി തോമസ് ചാണ്ടി– 1.91 കോടി രൂപ. സിപിഐ നേതാവ് സി. ദിവാകരന്‍ 14.68 ലക്ഷം രൂപ വാങ്ങി. കേരള കോണ്‍ഗ്രസിലെ സി.എഫ്. തോമസ് 11.28 ലക്ഷവും സിപിഎമ്മിലെ എം. ചന്ദ്രന്‍ 10.70 ലക്ഷവും ജനതാദള്‍ എസിലെ ജമീല പ്രകാശം 8.04 ലക്ഷവും വാങ്ങിയിട്ടുണ്ട്.[www.malabarflash.com]

ഇ.പി. ജയരാജന്‍ 7.68 ലക്ഷം, തേറമ്പില്‍ രാമകൃഷ്ണന്‍ 6.65 ലക്ഷം, ഡോ.കെ.ടി. ജലീല്‍ 6.13 ലക്ഷം, വി. ശിവന്‍കുട്ടി 4.69 ലക്ഷം, കോടിയേരി ബാലകൃഷ്ണന്‍ 3.68 ലക്ഷം, എം.എ. ബേബി 3.40 ലക്ഷം, ടി.എം. തോമസ് ഐസക് 2.98 ലക്ഷം, ജി. സുധാകരന്‍ 2.88 ലക്ഷം, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല 2.86 ലക്ഷം എന്നിങ്ങനെ കൈപ്പറ്റി.

കെ. അച്യുതന്‍, അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി, ടി.എ. അഹമ്മദ് കബീര്‍, സി. കൃഷ്ണന്‍, പി.എ. മാധവന്‍, കെ.എം. ഷാജി, എന്‍. ഷംസുദ്ദീന്‍ എന്നിവര്‍ ചികില്‍സാ സഹായം തേടിയിട്ടില്ല. 

മുസ്‌ലിം ലീഗ് എംഎല്‍എമാരില്‍ മിക്കവരും ഈ ഫണ്ട് വാങ്ങാന്‍ കാര്യമായ താല്‍പര്യം കാട്ടിയിട്ടില്ല.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.