Latest News

സിനിമ ഹറാമല്ലെന്ന് പറഞ്ഞിട്ടില്ല; ഉദ്ദേശിച്ചത് ഡോക്യുമെന്ററിയെയെന്ന് മുനവറലി തങ്ങള്‍

മലപ്പുറം:[www.malabarflash.com]സിനിമ ഹറാമല്ലെന്ന് താന്‍ പറഞ്ഞതായുള്ള വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍. പച്ചക്കുതിരക്ക് അനുവദിച്ച അഭിമുഖത്തില്‍ മതത്തിന്റെ ചട്ടക്കൂടിന് അപ്പുറത്തേക്ക് ഒരു അഭിപ്രായവും ഞാന്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് മുനവറി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു.

മുനവ്വറലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്:
പച്ചക്കുതിരക്ക് അനുവദിച്ച അഭിമുഖത്തെ തുടര്‍ന്ന് ചില പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും ഇനി സിനിമ ഹറാമല്ല എന്ന രീതിയില്‍ ഞാന്‍ പറഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണ്. മതത്തിന്റെ ചട്ടക്കൂടിന് അപ്പുറത്തേക്ക് ഒരു അഭിപ്രായവും ഞാന്‍ രേഖപ്പെടുത്തിയിട്ടില്ല. വിജ്ഞാന പ്രദമായ ചില ഡോക്യുമെന്ററീസ് സമൂഹത്തില്‍ നന്നായി സ്വാധീനം ഉറപ്പിക്കുന്നുണ്ടെന്നും അത് നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണെന്നുമുള്ള രീതിയിലാണ് അക്കാര്യം പറഞ്ഞത്. നല്ല സന്ദേശങ്ങള്‍ കൈമാറുന്ന അനവധി ഡോക്യുമെന്ററിസ് ഉണ്ട്. ഉമര്‍ (റ) വിനെ ക്കുറിച്ച് ഇറങ്ങിയ ഡോക്യുമെന്ററി പോലത്തവ ഈ ഗണത്തില്‍ പെടും. ഇത്തരം സിനിമകളിലൂടെ അവരുടെ ജീവിതത്തെക്കുറിച്ച് ഒന്നും അറിയാത്തവര്‍ക്ക് പോലും വലിയ സന്ദേശം നല്‍കാനായി എന്ന രീതിയിലായിരുന്നു അഭിമുഖത്തിലെ തന്റെ പരാമര്‍ശങ്ങള്‍. വളരെ സുവ്യക്തമായ പരാമര്‍ശങ്ങളെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് മത മൂല്യങ്ങള്‍ക്കെതിരെ വാളോങ്ങാനായി ഇത് അസ്ഥാനത്ത് ഉപയോഗിക്കുന്നത് ഏറെ ഖേദകരമാണ്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.