അടിമാലി:[www.malabarflash.com] ഗള്‍ഫില്‍ ജോലിക്കായി കയറ്റിവിട്ട വിട്ടമ്മയെക്കുറിച്ചു വിവരമില്ല. വീസ നല്‍കിയ ഇടനിലക്കാരനെ പോലീസ് അറസ്റ്റുചെയ്തു. ഒരു മാസം മുമ്പു ദമാമിലേക്കു കയറ്റിവിട്ട അടിമാലി കണിപറമ്പില്‍ ദിവാകര ന്റെ ഭാര്യ സുജാതയെയാണ് (48) ദമാമില്‍ കാണാതായത്.
പണം വാങ്ങി സുജാതയെ വിസിറ്റിംഗ് വീസയില്‍ ദമാമിലേക്കു കയറ്റിവിട്ട ഇടനിലക്കാരന്‍ ആലുവ ഈസ്റ്റ് വില്ലേജില്‍ എന്‍എഡി കരയില്‍ കുളിയാവീട്ടില്‍ പീര്‍ മുഹമ്മദിനെയാണ് (50) അടിമാലി എസ്‌ഐ ലാല്‍ സി. ബേബിയുടെ നേതൃത്വത്തിലുളള സംഘം അറസ്റ്റ്‌ചെയ്തത്. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സി മുഖാന്തിരം സുജാതയെ കഴിഞ്ഞ ഡിസംബര്‍ 11നാണു പീര്‍ മുഹമ്മദ് നെടുമ്പാശേരി വഴി ദമാമിലേക്ക് വിട്ടത്.
വീട്ടുജോലിയാണു സുജാതയ് ക്കു ലഭിച്ചതെന്നാണു ബന്ധുക്കളോടു പീര്‍ മുഹമ്മദ് പറഞ്ഞത്. എന്നാല്‍, വിസിറ്റിംഗ് വീസയിലാണു സുജാത ദമാമില്‍ എത്തിയത്. ദമാമിലെ എയര്‍പോര്‍ട്ടില്‍ സ്‌പോണ്‍സര്‍ എത്താതെ വന്നപ്പോള്‍ സുജാത ബന്ധുക്കളെ വിളിച്ചിരുന്നു. തുടര്‍ന്ന് ഒരു ദിവസത്തിനുശേഷം അറബി എത്തി വീട്ടുജോലിക്കായി സുജാതയെ കൊണ്ടുപോയെന്നു ബന്ധുക്കള്‍ പറഞ്ഞു. രണ്ടു ദിവസം ഫോണില്‍ വീട്ടിലേക്കു വിളിക്കുകയും ചെയ്തിരുന്നു. പിന്നീട് വിളിച്ചിട്ടില്ല. ഇതോടെ ബന്ധുക്കള്‍ പീര്‍ മുഹമ്മദിനെ സമീപിച്ചെങ്കിലും ഇയാള്‍ ഒഴിഞ്ഞുമാറി. ഇതോടെ ബന്ധുക്കള്‍ പരാതിയുമായി അടിമാലി പോലീസിലെത്തി.
പോലീസ് പീര്‍ മുഹമ്മദുമായി ബന്ധപ്പെട്ടെങ്കിലും ഫോണ്‍ എടുത്തിരുന്നില്ല. ഒടുവില്‍ പോലീസ് തന്ത്രപൂര്‍വം വീസ ഇടപാടിനെന്ന വ്യാജേന ഇയാളെ വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. നേരത്തേ മൂന്നു പ്രാവശ്യം സുജാത ഗള്‍ഫില്‍ പോയിട്ടുണ്ട്. അടിമാലി സ്വദേശിനി അഞ്ജലിയാണു സുജാതയെ പീര്‍ മുഹമ്മദിനു പരിചയപ്പെടുത്തിയത്. രോഗിയായ ഭര്‍ത്താവിന്റെ ചികിത്സയ്ക്കു പണം കണെ്ടത്തുന്നതിനു വേണ്ടിയാണ് സുജാത വിദേശത്തേക്ക് വീണ്ടും പോയത്. രണ്ടു പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment