Latest News

ജേഷ്ഠന്റെ മകനുമായി യുവതിയുടെ പ്രണയം; കിലാനൂര്‍ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു, നാല് പേര്‍ പിടിയില്‍

കോഴിക്കോട്:[www.malabarflash.com] കിനാലൂര്‍ എസ്‌റ്റേറ്റില്‍ മുഖം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. നരിക്കുനി കല്‍ക്കുടമ്പ് സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ ഉള്‍പ്പെടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ ഷീബ, രാജന്റെ സഹോദര പുത്രന്‍ നിധീഷ്, സുഹൃത്തുക്കളായ ആനന്ദന്‍, ബിനീഷ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മാസം 21നാണ് കോഴിക്കോട് കിനാലൂര്‍ എസ്‌റ്റേറ്റില്‍ മുഖം കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തോട്ടത്തില്‍ ടാപ്പിങ് ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. കാണാതായെന്ന പരാതി ലഭിക്കാത്തതും മൃതദേഹം തിരിയച്ചറിയാനാവാത്തതും ആദ്യ ഘട്ടത്തില്‍ കേസന്വേഷണം മന്ദഗതിയിലാക്കിയിരുന്നു.

താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. ടവറിന്റെ പരിധിയിലുള്ള ഫോണ്‍ നമ്പറുകളില്‍ ഒന്ന് രാജന്‍േറതായിരുന്നു. വീട്ടില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ വയനാട്ടില്‍ ജോലിക്ക് പോയെന്നാണ് മറുപടി നല്‍കിയത്. ഇതുവരെ തിരിച്ചു വരാതിരുന്നിട്ടും പരാതി നല്‍കാതിരുന്നത് എന്താണെന്ന അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.

ഷീബയും നിധീഷും തമ്മിലുള്ള അടുപ്പം രാജന്‍ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു. തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മുഖം വികൃതമാക്കുകയായിരുന്നു. ബിനീഷിന്റെ വാഹനത്തിലാണ് മൃതദേഹം കിനാലൂര്‍ എസ്‌റ്റേറ്റില്‍ കൊണ്ടുപോയതെന്നും പൊലീസ് പറയുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.