Latest News

കൗമാരക്കാരനെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍

നാഗപട്ടണം:[www.malabarflash.com] തമിഴ്‌നാട്ടില്‍ ബന്ധുവായ കൗമാരക്കാരനെ ലൈംഗീകമായി പീഡിപ്പിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ നാഗപട്ടണത്തിലായിരുന്നു സംഭവം.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ 15 കാരനെ 21 വയസുള്ള പിതൃസഹോദര പുത്രി പീഡിപ്പിച്ചതായാണ് കേസ്. 15 കാരനുമായുള്ള ബന്ധത്തില്‍ യുവതി ഗര്‍ഭിണിയാകുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. 

വിവാഹം കഴിക്കണമെന്ന് യുവതി അനന്തരവനോട് ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. പീഡനം സംബന്ധിച്ച് കുട്ടി മുത്തച്ഛനെ അറിയിച്ചു. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.