പെരിന്തല്‍മണ്ണ:[www.malabarflash.com] വൈക്കം സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായ കേസില്‍ സഹപാഠിയുടെ പിതാവിനെ പോലീസ് അറസ്റ്റുചെയ്തു.
അങ്ങാടിപ്പുറം ചെരക്കാപറമ്പ് പേരയില്‍ അബൂബക്കറിനെയാണ് സി.ഐ. കെ.എം. ബിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. മതംമാറ്റത്തിന് പ്രേരിപ്പിക്കല്‍, മതസൗഹാര്‍ദം തകര്‍ക്കാനുള്ളശ്രമം തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് അബൂബക്കറിനെ അറസ്റ്റ് ചെയ്തതെന്ന് സി.ഐ. പറഞ്ഞു.
വൈക്കം സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് കാണാതായതായി ബന്ധുക്കള്‍ പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കിയത്. അബൂബക്കറിന്റെ തമിഴ്‌നാട്ടില്‍ പഠിക്കുന്ന മകളുടെ സഹപാഠിയാണ് കാണാതായ പെണ്‍കുട്ടി. അവധിദിവസങ്ങളിലും മറ്റും പെണ്‍കുട്ടി ചെരക്കാപറമ്പില്‍ അബൂബക്കറിന്റെ വീട്ടില്‍ വരാറുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇയാളുടെ പ്രേരണയില്‍ പെണ്‍കുട്ടി മതംമാറിയതായി ബന്ധുക്കള്‍ പരാതിയില്‍ ആരോപിക്കുന്നു.
എന്നാല്‍ കാണാതായ പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണയില്‍നിന്ന് ബസ് കയറ്റി വിട്ടിട്ടുണ്ടെന്നാണ് അബൂബക്കര്‍ നല്‍കിയ വിവരമെന്ന് പോലീസ് പറഞ്ഞു.
കാണാതായ കുട്ടിയുടെ ബന്ധുക്കള്‍ പെരിന്തല്‍മണ്ണയിലെത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനാവാത്തതിനെത്തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. ഇതുവരെയും കണ്ടെത്തിയിട്ടില്ലാത്ത പെണ്‍കുട്ടിക്കായി അന്വേഷണം പുരോഗമിക്കുകയാണ്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ അബൂബക്കറിനെ റിമാന്‍ഡ് ചെയ്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment