തിങ്കളാഴ്ച രാവിലെ എട്ടിന് താജുല്‍ ഉലമ ആറുപതിറ്റാണ്ടിലേറെ കാലം സേവനം ചെയ്ത ഉള്ളാള്‍ മഖാം സിയാറത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ സിയാറത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് ഉള്ളാളില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പതാക എട്ടിക്കുളത്ത് എത്തിച്ചു. ഏഴിമല തങ്ങള്‍ പള്ളി മഖാം, വളപട്ടണം മഖാം, ചെറിയപള്ളി മഖാം, തലക്കല്‍ പള്ളി മഖാം എന്നിവിടങ്ങളില്‍ നടന്ന സിയാറത്തിന് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പാപ്പിനിശ്ശേരി, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി തങ്ങള്‍ വളപട്ടണം, സയ്യിദ് ആമിര്‍ തങ്ങള്‍ കര്‍ണാടക, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി മാട്ടൂല്‍ എന്നിവര്‍ നേതൃത്വം നല്‍കി. താജുല്‍ ഉലമ മഖാം സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ നേതൃത്വം നല്‍കി. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ബുഖാരി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പ്രകീര്‍ത്തന സദസ്സിന് സയ്യിദ് ജുനൈദ് അല്‍ ബുഖാരി മാട്ടൂല്‍, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ വളപട്ടണം സയ്യിദ് അസ്ഹര്‍ തങ്ങള്‍ കാസര്‍കോട് നേതൃത്വം നല്‍കി.
ആത്മീയ പ്രഭവിതറിയ ഉദ്ഘാടന സദസ്സില്‍ സയ്യിദ് ചെറുകുഞ്ഞിക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍, ഉള്ളാള്‍ ദര്‍ഗാ പ്രസിഡന്റ് ഹാജി യു എസ് ഹംസ, ബാവ ഹാജി മംഗലാപുരം, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, എസ് കെ ഖാദര്‍ ഹാജി മംഗലാപുരം, ബാദുഷ സഖാഫി, മുഹ്‌യദ്ദീന്‍ സഖാഫി മുട്ടില്‍ പ്രസംഗിച്ചു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, എന്‍ അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, മുഹമ്മദ് മിസ്ബാഹി ചൊക്ലി, പി പി മുഹമ്മദ് മുസ്‌ലിയാര്‍ പരിയാരം, യൂസുഫ് ഹാജി പെരുമ്പ, അബ്ദുറശീദ് നരിക്കോട്, ഇസ്മാഈല്‍ കാങ്കോല്‍, ജലീല്‍ എന്‍ജിനീയര്‍, ഇസ്മാഈല്‍ ഇരിവേരി, ഹാരിസ് അബ്ദുല്‍ഖാദിര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മഗ്‌രിബ് നിസ്‌കാരാനന്തരം നടന്ന തദ്കീറെ ജീലാനി അനുസ്മരണ സംഗമം എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം ഉദ്ഘാടനം ചെയ്തു. സി മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി പ്രസംഗിച്ചു. തുടര്‍ന്ന് ശുകൂര്‍ ഇര്‍ഫാനിയും സംഘവും ഖവാലി അവതരിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ ആറിന് ഖുര്‍ആന്‍ വെളിച്ചം, 9.30ന് ശാദുലി റീത്തീബിന് സയ്യിദ് സഅദുദ്ദീന്‍ തങ്ങള്‍ വളപട്ടണം, സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര നേതൃത്വം നല്‍കും. സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചി തങ്ങള്‍ അല്‍ബുഖാരി ബായാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. ഉച്ചക്ക് രണ്ടിന് സയ്യിദ് മുഹമ്മദ് അസ്‌ലം ജിഫ്‌രിയുടെ പ്രാര്‍ഥനയോടെ ബുര്‍ദ മജ്‌ലിസ് നടക്കും. വൈകിട്ട് 4 ന് സ്‌നേഹ സംഗമം നടക്കും.
വൈകിട്ട് ആറിന് നടക്കുന്ന ആത്മീയ സ്‌മ്മേളനം ചാലാട് കെ പി അബ്ദുല്‍ ഹമീദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. രാത്രി 9ന് ദിക്‌റ് ദുആ മജ്‌ലിസിന് സയ്യിദ് യൂസുഫുല്‍ ജീലാനി തങ്ങള്‍ വൈലത്തൂര്‍ നേതൃത്വം നല്‍കും.
ബുധനാഴ്ച രാവിലെ 6ന് ഹദീസ് പഠനം നടക്കും. എട്ട് മണിക്ക് ജലാലിയ്യ റാത്തീബ്, 9 മണിക്ക് ഖത്മുല്‍ ഖുര്‍ആന്‍ സദസ്, 10 മണിക്ക് മുസ്‌ലിം ജമാഅത്ത് സംഗമം നടക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കും. കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. പണ്ഡിത സാദാത്തുക്കളും സുന്നി നേതാക്കളും മന്ത്രിമാരും ജനപ്രതിനിധികളും സംബന്ധിക്കും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News




No comments:
Post a Comment