തലശ്ശേരി:[www.malabarflash.com] കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളി. സെഷന്‍സ് കോടതി അപ്പീല്‍ തളളിയ സാഹചര്യത്തില്‍ ഇനി ഹൈക്കോടതിയെ സമീപിക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം
ജാമ്യാപേക്ഷ കോടതി തള്ളിയതോടെ സിബിഐയുടെ അടുത്ത നീക്കങ്ങളിലേക്കാണ് സിപിഐഎമ്മിന്റെ മുഴുവന്‍ ശ്രദ്ധയും. പാര്‍ട്ടി നിയന്ത്രണത്തിലുള്ള കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പി.ജയരാജനെ സിബിഐ അവിടെ നിന്ന് അറസ്റ്റ് ചെയ്‌തേക്കാം എന്ന അഭ്യൂഹങ്ങളുണ്ട്. സിബിഐ ഉദ്യോഗസ്ഥര്‍ കണ്ണൂരില്‍ ക്യാംപ് ചെയ്യുന്നുവെന്നത് ഈ അഭ്യൂഹത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. അത്തരമൊരു നീക്കം സിബിഐയില്‍ നിന്നുണ്ടായാല്‍ എന്ത് വേണമെന്ന കാര്യത്തില്‍ സിപിഎമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.
ജയരാജന്റെ അറസ്റ്റ് അണികളെ നിരത്തി പ്രതിരോധിക്കാനായിരുന്നു പാര്‍ട്ടി ആദ്യം ആലോചിച്ചത്. എന്നാല്‍ ഹൈക്കോടതിയിലേക്ക് കേസ് വലിച്ചു നീട്ടാതെ സിബിഐ നടപടികള്‍ക്ക് വിധേയനായി കേസില്‍ നിന്ന് രക്ഷപ്പെടാനാണ് ശ്രമിക്കേണ്ടതെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ശക്തമാണ്. തിരഞ്ഞെടുപ്പ് അടുത്തു വരാനിരിക്കെ വിഷയം കൂടുതല്‍ വ്ഷളാക്കാതെ കൈകാര്യം ചെയ്യണമെന്നും പാര്‍ട്ടി ആഗ്രഹിക്കുന്നു. ഫസല്‍ വധക്കേസില്‍ കാരായിമാര്‍ ജയിലില്‍ കിടക്കേണ്ടി വന്ന അവസ്ഥയും പാര്‍ട്ടിക്ക് മുന്‍പിലുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment