മുംബൈ:[www.malabarflash.com] കടലിന് സമീപം നിന്ന് സെല്‍ഫി എടുക്കാന്‍ശ്രമിച്ച പെണ്‍കുട്ടിയെ വെള്ളത്തില്‍വീണു കാണാതായി. ഇവരെ രക്ഷിക്കാനായി കടലില്‍ ചാടിയ യുവാവിനെയും കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈകീട്ട് മുംബൈയിലെ ബാന്ദ്രയ്ക്ക് സമീപമുള്ള പാറകൂട്ടങ്ങള്‍ക്ക് മുകളില്‍ നിന്നു രണ്ടു കൂട്ടുകാര്‍ക്കൊപ്പം സെല്‍ഫിയെടുക്കുമ്പോഴായിരുന്നു അപകടം.
ഗോവണ്ടി സ്വദേശിയായ തരണു അന്‍സാരി എന്ന പതിനെട്ടുകാരിയാണ് കടലില്‍ വീണത്. സഹായം ആവശ്യപ്പെട്ട് കൂട്ടുകാര്‍ ബഹളം വച്ചപ്പോള്‍ പെണ്‍കുട്ടിയെ രക്ഷിക്കാനായി പ്രദേശവാസിയായ രജീഷ് വാലുജ് ആണ് വെള്ളത്തിലേക്ക് ചാടിയത്. എന്നാല്‍ ഇയാളും തിരയില്‍പെടുകയായിരുന്നു. ബാന്ദ്ര പൊലീസും അഗ്‌നിശമനാ സേനാംഗങ്ങളും കോസ്റ്റ് ഗാര്‍ഡ് ഇരുവര്‍ക്കുമായുള്ള തിരച്ചില്‍ തുടരുകയാണ്.
കടലിന് സമീപത്തെ പാറയുടെ മുകളില്‍നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫി എടുക്കവേ വലിയ തിരയില്‍പെട്ട് വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശക്തമായി തിരയുള്ള സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. കൂട്ടുകാര്‍ക്കൊപ്പം അവധി ദിവസം ആഘോഷിക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി.
Keywords: Natioanl News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment